അറിയിപ്പുകൾ
ഐ എച്ച് ആർ ഡി കമ്പ്യൂട്ടർ കോഴ്‌സുകൾ അപേക്ഷ ക്ഷണിച്ചു .മെഡിക്കൽ കോളേജിൽ മാനേജർ നിയമനം
ഐ.എച്ച്.ആർ.ഡി കമ്പ്യൂട്ടർ കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു; മെഡിക്കൽ കോളേജിൽ മാനേജർ നിയമനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള മുട്ടട റീജിയണൽ സെന്ററിൽ ജനുവരി 15-ന് ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (1 വർഷം), ഡി.സി.എ (6 മാസം), ഡി.ഡി.ടി.ഒ.എ (1 വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (6 മാസം), പി.ജി.ഡി സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി (1 വർഷം) എന്നിവയാണ് കോഴ്‌സുകൾ.
ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ്‌ലൈൻ, ഈവനിംഗ് ബാച്ചുകളിൽ പഠന സൗകര്യമുണ്ടാകും. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യഥാക്രമം അടിസ്ഥാന യോഗ്യതകൾ. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് പഠനം സൗജന്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15. കൂടുതൽ വിവരങ്ങൾക്ക്: 0471-2550612, 9400519491, 8547005087.
മെഡിക്കൽ കോളേജിൽ മാനേജർ ഒഴിവ്
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴിൽ മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ ആശുപത്രികളിൽ സെക്രട്ടറി/ട്രഷറർ അല്ലെങ്കിൽ സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള പ്രവൃത്തിപരിചയവും ബിരുദവുമാണ് യോഗ്യത. പ്രായപരിധി 58 വയസ്സ്. താൽപ്പര്യമുള്ളവർ ജനുവരി 19-ന് രാവിലെ 11-ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജിലെ സി.സി.എം ഹാളിൽ അഭിമുഖത്തിന് ഹാജരാകണം.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
