രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് തിരുത്തി പി.ജെ. കുര്യൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് തിരുത്തി പി ജെ കുര്യൻ സസ്‌പെൻഷൻ പിൻവലിച്ചാൽ മത്സരിക്കുന്നതിൽ തടസ്സമില്ല

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് തിരുത്തി പി.ജെ. കുര്യൻ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് തിരുത്തി പി.ജെ. കുര്യൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് തിരുത്തി പി.ജെ. കുര്യൻ; സസ്‌പെൻഷൻ പിൻവലിച്ചാൽ മത്സരിക്കുന്നതിൽ തടസ്സമില്ല

​പത്തനംതിട്ട: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രസ്താവനയിൽ വീണ്ടും നിലപാട് മാറ്റി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. രാഹുലിനെതിരായ അച്ചടക്ക നടപടി പിൻവലിച്ചാൽ അദ്ദേഹത്തിന് പാലക്കാട് മത്സരിക്കാൻ പൂർണ്ണ യോഗ്യതയുണ്ടെന്ന് അദ്ദേഹം  പ്രതികരിച്ചു. നടപടി പിൻവലിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ധാർമികതയുടെ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ കുര്യൻ, സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ചു. "സി.പി.എമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണ്? ആരോപണ വിധേയരായ സി.പി.എം നേതാക്കൾ ഇപ്പോഴും പദവികളിൽ തുടരുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമികതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്തിനാണ്?" അദ്ദേഹം ചോദിച്ചു.

​കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വന്നു കണ്ടത് പ്രതിഷേധം അറിയിക്കാനല്ലെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് താൻ മുൻപ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് രാഹുലിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളെക്കാൾ ഉപരിയായി മറ്റു കാര്യങ്ങളാണ് സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു