ആന്റണി രാജു പ്രതിയായ കേസിൽ വിധി ഇന്ന്
തൊണ്ടിമുതൽ കേസ് മുൻ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ വിധി ഇന്ന്
തൊണ്ടിമുതൽ കേസ്: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: കാൽനൂറ്റാണ്ടിലേറെ നീണ്ട നിയമനടപടികൾക്കൊടുവിൽ, മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കൃത്രിമക്കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. കുറ്റപത്രം സമർപ്പിച്ച് 19 വർഷത്തിന് ശേഷമാണ് വിധി വരുന്നത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
കേസിന്റെ പശ്ചാത്തലം
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയൻ സ്വദേശിയെ രക്ഷിക്കാൻ, കോടതിയിൽ സമർപ്പിച്ചിരുന്ന തൊണ്ടിമുതലിൽ അന്നത്തെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലർക്ക് ജോസും ചേർന്ന് കൃത്രിമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതിക്ക് പാകമാകാത്ത രീതിയിൽ അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കിയെന്നും ഇതുവഴി പ്രതിയെ കോടതി വിട്ടയക്കാൻ സാഹചര്യമൊരുക്കിയെന്നുമാണ് കണ്ടെത്തൽ.
നിയമപോരാട്ടം
കേസ് അനന്തമായി നീളുന്നതിനെതിരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് വിചാരണ പൂർത്തിയാക്കി വിധിയിലേക്ക് കടന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
