ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ടിൽ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം കായിക മന്ത്രി ഒ. ജെ. ജനീഷ്നിർവ്വഹിച്ചു
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ കുടുംബ ത്രില്ലർ ചിത്രം കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം കൊച്ചിയിൽ നടന്നു. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ 15 മുതൽ ആരംഭിക്കും.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ചിത്രം 'കോട്ടയം ബൽറ്റ്' ടൈറ്റിൽ പ്രകാശനം നടന്നു
കൊച്ചി: ആസിഫ് അലിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. 'കോട്ടയം ബൽറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. കേരള കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ആണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഗോ പ്രകാശനം ചെയ്തത്. ചലച്ചിത്ര-സാമൂഹ്യ-കലാരംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു തികഞ്ഞ ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ആളും അർത്ഥവും മനോബലവും കൊണ്ട് ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാല് സഹോദരങ്ങളുടെ സംഘർഷഭരിതമായ ജീവിതകഥയാണ് സിനിമ പറയുന്നത്. നാം കണ്ടും കേട്ടും പരിചയിച്ച കഥാപാത്രങ്ങളെ തികച്ചും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ആസിഫ് അലിയെ കൂടാതെ മലയാളത്തിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രൻ, അശോകൻ, ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സുരേഷ് ഗോപാലൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർമാർ പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ്. 'തൈക്കുടം ബ്രിഡ്ജ്' ഫെയിം ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
മറ്റ് അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: ബിനേന്ദ്ര മേനോൻ
എഡിറ്റിംഗ്: സൂരജ് ഈ.എസ്.
കലാസംവിധാനം: അജയൻ മങ്ങാട്
കോസ്റ്റ്യൂം ഡിസൈൻ: സമീരാ സനീഷ്
സ്റ്റിൽസ്: ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സാഗർ
പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ്
ജൂലൈ 15 ബുധനാഴ്ച മുതൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാകുക.
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക് 
