കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്

കാന്തല്ലൂർ–വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് സമഗ്ര പദ്ധതി; കൃഷി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു

കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്
കൃഷി വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് സന്ദർശനം നടത്തി
കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്
കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്
കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്

കാന്തല്ലൂർ–വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് സമഗ്ര പദ്ധതി; കൃഷി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു

ഇടുക്കി: കാന്തല്ലൂർ–വട്ടവട മേഖലയുടെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി കൃഷി വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് സന്ദർശനം നടത്തി. കൃഷിമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് സംഘം എത്തിയത്. മേഖലയിലെ ശീതകാല പച്ചക്കറി കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, കർഷകർ നേരിടുന്ന വെല്ലുവിളികൾ എന്നിവ നേരിട്ട് വിലയിരുത്തി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

വട്ടവട പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ച സംഘം, പഴത്തോട്ടം മേഖലയിലെ സുരേഷ് എന്ന കർഷകന്റെ ഹൈടെക് സ്ട്രോബെറി ഫാമിലെ ഉൽപാദന രീതികൾ വിലയിരുത്തി. സ്ട്രോബെറി കൃഷിയുമായി ബന്ധപ്പെടുത്തി ഫാം ടൂറിസം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും സംഘം പരിശോധിച്ചു. കൂടാതെ, കാർത്തികേയൻ എന്ന കർഷകന്റെ ശീതകാല പച്ചക്കറി തോട്ടത്തിലെത്തി കാബേജ്, ക്യാരറ്റ്, ബട്ടർ ബീൻസ്, ഗ്രീൻപീസ്, ബീറ്റ്റൂട്ട് തുടങ്ങിയ വിളകളുടെ കൃഷിരീതികളും കർഷകർ നേരിടുന്ന പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു.

പഴത്തോട്ടം മേഖലയിൽ കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 47 ഏക്കർ സ്ഥലത്ത് നടപ്പാക്കാവുന്ന പുതിയ പദ്ധതികളെക്കുറിച്ച് വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർദേശങ്ങൾ അവതരിപ്പിച്ചു. ഭൂമിയുടെ കൃത്യമായ വിസ്തൃതി തിട്ടപ്പെടുത്താൻ റീസർവേ നടപടികൾ സ്വീകരിക്കാൻ ഡയറക്ടർ നിർദേശം നൽകി. 2019-ൽ നിർമാണം പൂർത്തിയാക്കിയിട്ടും പ്രവർത്തനരഹിതമായി കിടക്കുന്ന ഈർക്കാട് കാർഷിക വിപണന സമുച്ചയം ഉടൻ തുറന്നുപ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അഡീഷണൽ ഡയറക്ടർ (മാർക്കറ്റിംഗ്) എസ്. സിന്ധുവിനെ ചുമതലപ്പെടുത്തി.

ഫീൽഡ് സന്ദർശനത്തിന് ശേഷം വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യരാജിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, കർഷകർ, കൃഷിവകുപ്പ്, കേര, ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ. പ്രതിനിധികൾ എന്നിവർ പങ്കെടുത്ത അവലോകന യോഗം ചേർന്നു. കർഷകരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് ഡയറക്ടർക്ക് കൈമാറി.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മേഖലയ്ക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 'കേര' പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തനങ്ങളും ലോകബാങ്ക് ഉൾപ്പെടെയുള്ള ധനസഹായ സാധ്യതകളും പ്രയോജനപ്പെടുത്തി പദ്ധതികൾ നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അഡീഷണൽ ഡയറക്ടർ എസ്. സിന്ധു, ഡെപ്യൂട്ടി ഡയറക്ടർ പമില, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ജോബി എം. ജോസഫ്, കേര ഉദ്യോഗസ്ഥരായ ടി. സജീവ്, എസ്. നിതീഷ് ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.