ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനം
ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനം എറണാകുളം ജില്ലാതല ഉദ്ഘാടനം നടന്നുവിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ നടന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി. ഉല്ലാസ് അധ്യക്ഷത വഹിച്ചു
ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനം: എറണാകുളം ജില്ലാതല ഉദ്ഘാടനം നടന്നു
കൊച്ചി: എയിഡഡ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി മാറ്റിവെച്ച തസ്തികകളിലേക്കുള്ള നിയമന ശുപാർശ ഉത്തരവുകളുടെ ജില്ലാതല വിതരണം നടന്നു. കാക്കനാട് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ ഉദ്ഘാടനം നിർവഹിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തയ്യാറാക്കിയ പട്ടികയിൽ നിന്നുള്ള 33 ഉദ്യോഗാർഥികൾക്കാണ് നിയമന ശുപാർശ നൽകിയത്. ഇതിൽ 7 എച്ച്.എസ്.ടി (HST), 16 യു.പി.എസ്.ടി (UPST), 2 എൽ.പി.എസ്.ടി (LPST) അധ്യാപകരും, 7 ഫുൾ ടൈം മീനിയൽ ജീവനക്കാരും, ഒരു പാർട്ട് ടൈം മീനിയൽ ജീവനക്കാരനും ഉൾപ്പെടുന്നു. നിയമന നടപടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ നടന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി. ഉല്ലാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ രേഖ കുര്യാക്കോസ്, സീനിയർ സൂപ്രണ്ട് ബിന്ദു ഇ.എ, സൂപ്രണ്ടുമാരായ അലിയാർ പി.എം, അനീഷ കെ.എ, മാനേജേഴ്സ് അസോസിയേഷൻ പ്രതിനിധി ലാൽ എന്നിവർ പ്രസംഗിച്ചു.

