പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും

റോഡരികിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി ഫ്ലക്സുകളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ബോർഡൊന്നിന് 5,000 രൂപ പിഴ ഈടാക്കും.

പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

അനധികൃത പരസ്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി: ഒരു ബോർഡിന് 5,000 രൂപ പിഴയും പ്രോസിക്യൂഷനും നേരിടേണ്ടി വരും

ആലപ്പുഴ: പൊതുസ്ഥലങ്ങളിലും റോഡരികുകളിലും അനധികൃതമായി ബോർഡുകൾ, ഹോർഡിംഗുകൾ, ഫ്ലക്സുകൾ, ബാനറുകൾ തുടങ്ങിയ പരസ്യവസ്തുക്കൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ശ്രദ്ധ തിരിക്കുന്നതും അപകടങ്ങൾക്ക് വഴിവെക്കുന്നതുമായ രീതിയിൽ പരസ്യങ്ങൾ സ്ഥാപിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

​നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഒരു ബോർഡിന് 5,000 രൂപ നിരക്കിൽ പിഴ ഈടാക്കും. കൂടാതെ ഇവ നീക്കം ചെയ്യുന്നതിനുള്ള ചെലവുകളും കുറ്റക്കാരിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഈടാക്കുന്നതായിരിക്കും. ആവശ്യമെങ്കിൽ ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വിവരമറിയിക്കാമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.