ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിച്ചു ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു
എറണാകുളം ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിന് 45 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നു. ശിലാസ്ഥാപനവും വെണ്ണല പാറ നിവാസികൾക്കുള്ള പട്ടയവിതരണവും നടന്നു.
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു
കൊച്ചി: ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് വെണ്ണല പാറ നിവാസികളായ അഞ്ച് കുടുംബങ്ങൾക്ക് പട്ടയ വിതരണവും നടന്നു.
ഹൈബി ഈഡൻ എം.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ഉറപ്പാക്കാൻ വില്ലേജ് ഓഫീസുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്ലാൻ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് പുനർനിർമ്മിക്കുന്നത്. വിശാലമായ വെയിറ്റിംഗ് ഏരിയ, ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, ടോയ്ലെറ്റ് ബ്ലോക്ക്, ഫയൽ സൂക്ഷിപ്പ് മുറികൾ എന്നിവയടക്കം എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. നിർമ്മാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, കൗൺസിലർമാരായ ഷിബി സോമൻ, സാബു കൊറോത്ത്, പി. എം. നസീമ, ബിന്ദു വിജു, കെ. എ. വിജയകുമാർ, സിനി ആനന്ദ്, സീന ഗോകുലൻ, കണയന്നൂർ തഹസീൽദാർ പ്രീത എൻ. ജോസ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിച്ചു ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു
എവിടെയായാലും ജന്മനാടിനെ മറക്കില്ല മരടിലെ ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
സിനിമാക്കഥയെ വെല്ലുന്ന റെയ്ഡ് കുളുവിലെ മഞ്ഞുമലയിൽ വേഷംമാറി കേരള പോലീസ് വൻ മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക കാഷ്വാലിറ്റി വാർഡ് പ്രവർത്തനം ആരംഭിച്ചു 70 കോടിയുടെ വികസന പദ്ധതി
എസ്എംഎ ബാധിതർക്ക് ആശ്വാസമായി കളമശ്ശേരി പോലീസ് സേന
ശബരിമല തീർഥാടന ഇടത്താവളങ്ങളിൽ ഭക്ഷണവില നിശ്ചയിച്ചു ചായയ്ക്ക് 15, ഊണിന് 80 രൂപ