തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക്
യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിജോയ് പി.ഐ സംവിധാനം ചെയ്യുന്ന ഡ്രാമാ ത്രില്ലർ ചിത്രം ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ദുരൂഹതയും ആകാംക്ഷയും നിറച്ച് "ബാൻഡ് ഓഫ് ബ്രദേഴ്സ്"; റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ "ബാൻഡ് ഓഫ് ബ്രദേഴ്സ്" (Band of Brothers) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ രീതിയിലുള്ള ആകാംഷയും ദുരൂഹതയും ഉണർത്തുന്ന ലുക്കിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ ആണ് ഈ ഡ്രാമാ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ തല തുണികൊണ്ട് മൂടി, കയ്യിൽ തോക്കുമായി നിൽക്കുന്ന കഥാപാത്രത്തെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രീതിയിൽ ഒരു ചെന്നായയുടെ രൂപവും നൽകിയിട്ടുണ്ട്.
"മകനേ, അവർ ചെയ്യുന്നത് എന്താണെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കുക" എന്ന ബൈബിൾ വാക്യം പോസ്റ്ററിൽ ആലേഖനം ചെയ്തത് പ്രേക്ഷകരിൽ കൂടുതൽ ചോദ്യങ്ങളും ആകാംക്ഷയും ഉയർത്തുന്നുണ്ട്. 'ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ്. സഞ്ജീവ് കൃഷ്ണൻ സംഗീതവും എ.ആർ. നന്ദഗോപൻ ഗാനരചനയും നിർവ്വഹിക്കുന്നു.
മറ്റ് അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: രാജ്കുമാർ ഭാസ്കരൻ
ചിത്രസംയോജനം: രത്നരാജ് രാധാകൃഷ്ണൻ
കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്
സൗണ്ട് ഡിസൈൻ & മിക്സിംഗ്: അരുൺ രാമവർമ്മ (സൗണ്ട് ഇഫക്ട്സ്), വിനോദ് പി. ശിവറാം (സൗണ്ട് മിക്സിംഗ്)
ചമയം: ബൈജു ശശികല
വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ
വിഎഫ്എക്സ് & ആനിമേഷൻ: ജോബിൻ ജോസഫ്, ത്രിലോക് FX
എ.ഐ വിഷ്വൽ ഡിസൈൻ: സച്ചിദാനന്ദ വർമ്മ
മാർക്കറ്റിംഗ് & പ്രൊമോഷൻ: ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്സ്, മനു കെ. തങ്കച്ചൻ.
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക്
ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ് പ്രഹരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി