പഗിട കളി ഐഫോണിൽ ചിത്രീകരിച്ച സസ്പെൻസ് ത്രില്ലർ വരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു

നിഷാദ് ഹസൻ സംവിധാനം ചെയ്യുന്ന പഗിട കളി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഐഫോണിൽ ചിത്രീകരിച്ച സിനിമ 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെയാണ് എത്തുന്നത്.

പഗിട കളി ഐഫോണിൽ ചിത്രീകരിച്ച സസ്പെൻസ് ത്രില്ലർ വരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു
പഗിട കളി: ഐഫോണിൽ ചിത്രീകരിച്ച സസ്പെൻസ് ത്രില്ലർ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ

​ഐഫോണിൽ ചിത്രീകരിച്ച സസ്പെൻസ് ത്രില്ലർ 'പഗിട കളി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​കൊച്ചി: പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ എത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രമുഖ താരം ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാദ് ഹസനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

​കേരളത്തിൽ നടക്കുന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലറായ ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി മാർച്ച് മാസത്തിൽ തിയേറ്ററുകളിലെത്തും.

​ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യ നിർമ്മിക്കുന്ന ചിത്രത്തിൽ ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധാനത്തിന് പുറമെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും നിഷാദ് ഹസൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

​വിനായക് ശരത് ചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ ചേർന്നാണ്. കരുൺ പ്രസാദ് (സൗണ്ട് മിക്സ്), ദീപക് വർഗീസ് (സൗണ്ട് എഞ്ചിനീയർ), റെജിൻ സാന്റോ (ഡി.ഐ) തുടങ്ങി വലിയൊരു സാങ്കേതിക നിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്.