ആലുവയിൽ നിർഭയ നിശ യ്ക്ക് തുടക്കം രാത്രികാല സുരക്ഷയ്ക്ക് ഇനി പിങ്ക് പോലീസും
അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകളുടെ രാത്രികാല സുരക്ഷയ്ക്കായി നിർഭയ നിശ പദ്ധതി ആലുവയിൽ ആരംഭിച്ചു. രാത്രി 9 മുതൽ 5 വരെ പിങ്ക് പോലീസ് സേവനം ലഭ്യമാകും.
സ്ത്രീ സുരക്ഷയ്ക്ക് കരുത്തായി 'നിർഭയ നിശ'; ആലുവയിൽ പിങ്ക് പോലീസ് ഇനി രാത്രിയിലും
ആലുവ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന 'നിർഭയ നിശ' പദ്ധതിക്ക് തുടക്കമായി. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിജീവിതം ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ പോലീസ് സഹായം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ആലുവയിൽ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെ പിങ്ക് പോലീസ് പട്രോളിംഗ് സംവിധാനം സജീവമായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി മുഖ്യസാന്നിധ്യമായി. സിനിമാതാരം അതിഥി രവി വിശിഷ്ടാതിഥിയായി പങ്കെടുത്തു. നഗരസഭാ വാർഡ് കൗൺസിലർ സാനിയ തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലളിതാ ഗണേശൻ, സബ് ഇൻസ്പെക്ടർ ആർ. ബിൻസി, എ.എസ്.ഐ ബാലാമണി തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനത്തിന് പിന്നാലെ നടന്ന നൈറ്റ് വാക്ക് (Night Walk) ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ, സൈജി ജോളി, അതിഥി രവി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഇരുനൂറിലധികം വനിതകൾ അണിനിരന്ന നടത്തം നഗരത്തിലെ സുരക്ഷാ ബോധവൽക്കരണത്തിന് പുത്തൻ ഉണർവ് നൽകി. വിവിധ പോലീസ് സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
