പവിഴമഴ പെയ്യിച്ച് കെ.എസ്ഹരിശങ്കർ പാട്ടിലും മേളത്തിലും ആറാടി അനന്തപുരി
തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് തുടക്കമായി. നിശാഗന്ധിയിൽ ഗായകൻ കെ.എസ്. ഹരിശങ്കറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും കനകക്കുന്നിലെ മേളപ്പെരുക്കവും ഉദ്ഘാടന ദിനത്തെ ആവേശഭരിതമാക്കി.
ഓണം വാരാഘോഷം 2026 നിശാഗന്ധിയിൽ ഹരിശങ്കറിന്റെ സംഗീതവിരുന്ന് ജനസാഗരമായി കനകക്കുന്ന്
തിരുവനന്തപുരം: പഞ്ചവാദ്യവും ചെണ്ട മേളവും നൃത്തവും മ്യൂസിക് ലൈവുമായി കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനദിനം കളറായി. പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണികളെ ആവേശത്തിലാക്കി.
തന്റെ ജനപ്രിയ ഗാനങ്ങളായ 'പവിഴമഴയേ', 'നീ ഹിമമഴയായ്', 'ആലോലം', 'കാമിനി' എന്നിവയ്ക്കൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും ഹരിശങ്കർ വേദിയിൽ ആലപിച്ചു. ആനന്ദ്(കീബോർഡ്), അലോയ്( ഡ്രംസ്), സാൻവിൻ(ഫ്ലൂട്ട്), അഭിജിത്ത്( ബേസിസ്റ്റ്), ജോഷ്വാ ( ലീഡ് ഗിത്താർ), സച്ചിൻ( സൗണ്ട് എഞ്ചിനീയർ), സെബിൻ( ലൈറ്റ് എഞ്ചിനീയർ), ബിബിൻ ( വിഷ്വൽ ജോക്കി), അനീഷ്( സ്‌റ്റേജ് ടെക്ക്), ഏബൽ(ബാൻഡ് മാനേജർ), മാത്യു(ടൂർ മാനേജർ), ഗാഥ( കെ എസ് എച്ച് ടാലന്റ് മാനേജ്‌മെന്റ്) എന്നിവരായിരുന്നു മറ്റ് ബാൻഡ് അംഗങ്ങൾ.
വൈകുന്നേരം അഞ്ച് മണിയോടെ കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ അനന്തകൃഷ്ണൻ എസ്.ബി.യുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം അവതരിപ്പിച്ച തായമ്പകം, പഞ്ചാരിമേളം, കേളി എന്നിവയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ആറ് മണിക്ക് സത്യൻ ആശാൻ കലാസമിതിയുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളത്തോടെ ഉദ്ഘാടനദിനത്തിലെ വാദ്യമേളങ്ങൾക്ക് സമാപനമായി.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
