വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ആലുവ സ്വദേശി അബു താഹിറിനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി
കൊച്ചി: വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം കാലാവധി കഴിഞ്ഞ് തുക തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ആലുവ ചെമ്പരശേരിക്കടവിലെ ഫ്ലാറ്റിൽ താമസിക്കുന്ന നൊച്ചിമ പറപ്പാത്തുവീട്ടിൽ അബു താഹിറിനെയാണ് (40) തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഡേവിസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആലപ്പുഴ പത്തിയൂർ സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. പത്ത് ലക്ഷം രൂപയ്ക്കാണ് വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് കരാർ ഉണ്ടാക്കിയത്. പ്രമുഖ വാണിജ്യ വെബ്സൈറ്റിൽ വീട് പണയത്തിന് നൽകാനുണ്ടെന്ന് പരസ്യം നൽകിയ ഒന്നാം പ്രതി, വീട് തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരാതിക്കാരിയിൽ നിന്ന് പണം വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പിൽ അബു താഹിർ കൂട്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തടിയിട്ടപറമ്പ് എസ്.എച്ച്.ഒ എം.എസ്. ശ്യാം, എസ്.ഐ എം.ജി. സജീവ്, എ.എസ്.ഐ ഷാജി, സീനിയർ സി.പി.ഒമാരായ കെ.കെ. ഷിബു, ബെനസീർ, കെ.എസ്. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു എന്ന് അധിക്ഷേപം വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ടു
വയനാട് ടൗൺഷിപ്പ് പദ്ധതി രണ്ടാം ഘട്ടത്തിലെ 149 ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
2. 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ച തിരുവാങ്കുളം വയലിൽ റോഡ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റയ്ക്ക് പൊൻകിരീടം, വയനാടിന് ആധിപത്യം കളിക്കളം 2026 ന് ആവേശക്കൊടിയിറക്കം
പതിനൊന്നാം വയസ്സിൽ ഇരട്ട സ്വർണവേഗം കളിക്കളം ട്രാക്കിലെ കുട്ടി ചാമ്പ്യനായി ശിവന്യ