വരാപ്പുഴയിൽ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ
വരാപ്പുഴയിൽ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ പ്രതികൾ കുടുങ്ങിയത് കാസർഗോഡ് വെച്ചുണ്ടായ അപകടത്തിൽ
വരാപ്പുഴയിൽ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ; പ്രതികൾ കുടുങ്ങിയത് കാസർഗോഡ് വെച്ചുണ്ടായ അപകടത്തിൽ
വരാപ്പുഴ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് പുത്തൂർ ഇഷാം മൻസിലിൽ മുഹമ്മദ് ഇഷാം (ഷമീഹ് - 22), തൃശൂർ ചാവക്കാട് മണത്തല സ്വദേശി അമൽ (24), ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശി അൻസിൽ (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഡിസംബർ 9-ന് രാത്രി വരാപ്പുഴ ചേരപ്പാടം സ്വദേശി സുഫിലിന്റെ വീട്ടിൽ നിന്നാണ് പ്രതികൾ ഹിമാലയൻ മോട്ടോർ സൈക്കിൾ കവർന്നത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെ മോഷണം പോയ ബൈക്ക് കാസർഗോഡ് വെച്ച് അപകടത്തിൽപ്പെട്ടതാണ് പ്രതികളെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. പിടിയിലായവർ ലഹരിക്കടത്ത്, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ ഷെറി, ബിജു, സുഭാഷ്, എ.എസ്.ഐമാരായ ലോഹിതാക്ഷൻ, ബിജു, സീനിയർ സി.പി.ഒമാരായ രാഹുൽ, ജിതിൻ അശോക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

