വടു-The Scar ഓഡിയോ പ്രകാശനം കെ.എസ്. ചിത്ര നിർവ്വഹിച്ചു

വടു-The Scar സിനിമയുടെ ഓഡിയോ പ്രകാശനം കെ.എസ്. ചിത്ര നിർവ്വഹിച്ചു നീലാംബരി പ്രൊഡക്ഷൻസ്, വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ

വടു-The Scar  ഓഡിയോ പ്രകാശനം കെ.എസ്. ചിത്ര നിർവ്വഹിച്ചു
വടു-The Scar' സിനിമയുടെ ഓഡിയോ പ്രകാശനം കെ.എസ്. ചിത്ര നിർവ്വഹിച്ചു

'വടു-The Scar' സിനിമയുടെ ഓഡിയോ പ്രകാശനം കെ.എസ്. ചിത്ര നിർവ്വഹിച്ചു

​കൊച്ചി: നീലാംബരി പ്രൊഡക്ഷൻസ്, വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മുരളി നീലാംബരി, ഡോ. മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച "വടു - The Scar" എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് നടന്നു. മലയാളത്തിന്റെ വാനമ്പാടി പത്മഭൂഷൺ കെ.എസ്. ചിത്രയാണ് ഓഡിയോ പ്രകാശനം നിർവ്വഹിച്ചത്. പത്മശ്രീ ചെറുവയൽ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ ദേശീയ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകനും സംവിധായകനുമായ എം.കെ. രാമദാസിന് നൽകിയാണ് ചിത്ര ഓഡിയോ പ്രകാശനം ചെയ്തത്.

​ചടങ്ങിൽ ഗാനരചയിതാവും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ഡോ. ബി.ജി. ഗോകുലൻ, ചലച്ചിത്ര-സീരിയൽ താരം മായാ മേനോൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി.എസ്.ഐ, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, സംഗീത സംവിധായകൻ പി.ഡി. സൈഗാൾ, മുരളി നീലാംബരി, ഷീബ പ്രദീപ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

​ടി.ജി. രവി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി, ആര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ശ്രീജിത്ത് പൊയിൽക്കാവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മുരളി നീലാംബരി രചിച്ച വരികൾക്ക് നവാഗതനായ പി.ഡി. സൈഗാൾ ഈണം നൽകിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിപിൻ ചന്ദ്രൻ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

​രവി വാസുദേവ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ബാലാസാഗർ, അഞ്ചിത (അസിസ്റ്റന്റ് ഡയറക്ടർമാർ), നിഖിൽ കെ. മോഹൻ (സൗണ്ട് ഡിസൈൻ & ബി.ജി.എം), ശ്രീകുമാർ പ്രിജി (ഫിനാൻസ് കൺട്രോളർ), വിനീഷ് കണ്ണൻ (കല), വിഷ്ണു രാമദാസ്, ഷാജി പാലൊളി (പരസ്യകല), പ്രസാദ് ആനക്കര (കോസ്റ്റ്യൂംസ്), വിനീഷ് ചെറുകാനം (മേക്കപ്പ്), രാഹുൽ ലൂമിയർ (സ്റ്റിൽസ്), കമലേഷ് കടലുണ്ടി (പ്രൊഡക്ഷൻ കൺട്രോളർ), എ.എസ്. ദിനേശ്, മനു ശിവൻ (പി.ആർ.ഒ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.