കെടാ സണ്ടൈ പശ്ചാത്തലമാക്കി ചിത്രം ജോക്കി ഇന്ന് തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ പശ്ചാത്തലമാക്കി ഡോ. പ്രഗഭാൽ ചിത്രം ജോക്കി ജനുവരി 23-ന് തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ പശ്ചാത്തലമാക്കി ചിത്രം ജോക്കി  ഇന്ന്  തിയേറ്ററുകളിലേക്ക്
കെടാ സണ്ടൈ പശ്ചാത്തലമാക്കി ചിത്രം ജോക്കി ഇന്ന് തിയേറ്ററുകളിലേക്ക്

'കെടാ സണ്ടൈ' പശ്ചാത്തലമാക്കി ഡോ. പ്രഗഭാൽ ചിത്രം 'ജോക്കി' ജനുവരി 23-ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: ഇന്ത്യയിലെ ആദ്യ മഡ് റേസിംഗ് സിനിമയായ 'മഡി'ക്ക് ശേഷം ഡോ. പ്രഗഭാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജോക്കി' ജനുവരി 23-ന് പ്രദർശനത്തിനെത്തുന്നു. മധുരൈയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം അവിടുത്തെ പരമ്പരാഗത ആട് പോരാട്ടമായ 'കെടാ സണ്ടൈ'യെ (Keda Sandai) കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. പി.കെ സെവൻ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വള്ളുവനാടൻ സിനിമാ കമ്പനിയാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

​'മഡി'യിലൂടെ ശ്രദ്ധേയരായ യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവരാണ് ചിത്രത്തിൽ നായകന്മാരാകുന്നത്. അമ്മു അഭിരാമിയാണ് നായിക. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും അവിടുത്തെ മനുഷ്യരുടെ ജീവിതവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

​ശക്തി ബാലാജി സംഗീതവും ഉദയകുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റിങ്: ശ്രീകാന്ത്. ആർ.പി. ബാല (ക്രിയേറ്റീവ് പ്രൊഡ്യൂസർ), എസ്. ശിവകുമാർ (പ്രൊഡക്ഷൻ കൺട്രോളർ), സി. ഉദയകുമാർ (കലാസംവിധാനം), എം. ആർ. രാജകൃഷ്ണൻ (ഓഡിയോഗ്രാഫി), ജാക്കി പ്രഭു (സ്റ്റണ്ട്), പ്രതീഷ് ശേഖർ (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.