​ഹോളിവുഡ് റേഞ്ച് ആക്ഷനും വിഷ്വൽ വിസ്മയവുമായി നാഗബന്ധം ജൂലൈയിൽ തിയേറ്ററുകൾ കീഴടക്കാൻ പാൻ ഇന്ത്യൻ ചിത്രം

അഭിഷേക് നാമ സംവിധാനം ചെയ്ത് വിരാട് കർണ്ണ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം നാഗബന്ധം 2026 ജൂലൈ 3ന് തീയേറ്ററുകളിലേക്ക്. കേരളത്തിൽ ചിത്രം എത്തിക്കുന്നത് ഗുഡ് ഫെല്ലാസ് ഫിലിംസ് ആൻഡ് റിലീസ്.

​ഹോളിവുഡ് റേഞ്ച് ആക്ഷനും വിഷ്വൽ വിസ്മയവുമായി നാഗബന്ധം ജൂലൈയിൽ തിയേറ്ററുകൾ കീഴടക്കാൻ പാൻ ഇന്ത്യൻ ചിത്രം
സിനിമ പോസ്റ്റർ

നാഗബന്ധം' ആഗോള റിലീസ് ജൂലൈ 3ന്; കേരളത്തിൽ വിതരണം ഗുഡ് ഫെല്ലാസ് ഫിലിംസ്

കൊച്ചി: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധം' 2026 ജൂലൈ 3-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ ജി.എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. യുവതാരം വിരാട് കർണ്ണയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

​പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, വലിയ യുദ്ധ രംഗങ്ങൾ എന്നിവ കോർത്തിണക്കി, പുരാതന രഹസ്യങ്ങളുടെയും ദിവ്യശക്തികളുടെയും പശ്ചാത്തലത്തിലാണ് ഈ വിഷ്വൽ അത്ഭുതം ഒരുങ്ങുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സും (VFX) ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് ഇതിനകം പുറത്തുവന്ന ടീസറുകൾ സൂചിപ്പിക്കുന്നു.

​എൻ.ഐ.കെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. താരക് സിനിമാസ് ആണ് സഹനിർമ്മാതാക്കൾ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ചിത്രത്തിലെ വമ്പൻ പോരാട്ട വീര്യമുള്ള ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

​ചിത്രത്തിന്റെ ആഗോള വിദേശ വിതരണാവകാശവും ഉത്തരേന്ത്യൻ തീയേറ്റർ വിതരണാവകാശവും പ്രമുഖ കമ്പനിയായ സീ സ്റ്റുഡിയോസ് സ്വന്തമാക്കി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഡിജിറ്റൽ അവകാശവും, സ്റ്റാർ മാ ചിത്രത്തിന്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയിട്ടുണ്ട്. മറ്റ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ സ്റ്റുഡിയോസിനാണ്.

​നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

​സൌന്ദർ രാജൻ എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് അഭേയും ജുനൈദ് കുമാറും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ. സി. പനവ് എഡിറ്റിംഗും അശോക് കുമാർ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. തണ്ടർ സ്റ്റുഡിയോസ് വിഎഫ്എക്സ് ഒരുക്കുമ്പോൾ റെഡ് ചില്ലീസാണ് കളറിംഗ് നിർവ്വഹിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.