നാടിന്റെ ഭംഗിയും ഓണപ്പാട്ടുമായി തിരുവോണ പുലരി മ്യൂസിക് ആൽബം പ്രേക്ഷകരിലേക്ക്
സായ് നന്ദനം പ്രൊഡക്ഷൻസിന്റെ ബാനറിൽ നന്ദു ജി നമ്പ്യാർ സംവിധാനം ചെയ്ത തിരുവോണ പുലരി ഓണം മ്യൂസിക് ആൽബം പൂരാടം ദിനത്തിൽ രാത്രി 8 മണിക്ക് ഓറഞ്ച്മീഡിയ ചാനലിലൂടെ റിലീസ് ചെയ്യുന്നു.
ഓണം മ്യൂസിക് ആൽബം 'തിരുവോണ പുലരി' റിലീസിന് ഒരുങ്ങി; പൂരാടം ദിനത്തിൽ പ്രേക്ഷകരിലേക്ക്
തൃശ്ശൂർ: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സായ് നന്ദനം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഏറ്റവും പുതിയ ഓണം മ്യൂസിക്ക് ആൽബം 'തിരുവോണ പുലരി' റിലീസിന് ഒരുങ്ങുന്നു. പൂരാടം ദിനമായ നാളെ രാത്രി 8 മണിക്ക് ' Orange Media Channel' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങുന്നത്.
നന്ദു ജി നമ്പ്യാർ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ആൽബം മലയാളിത്തം നിറഞ്ഞ ദൃശ്യാനുഭവം സമ്മാനിക്കും. തൃശ്ശൂരിലെ പുള്ള് ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. മനോജ് മഹാദേവിന്റെ വരികൾക്ക് ഷൈൻ വെങ്കിടങ്ങ് സംഗീതവും ഓർക്കസ്ട്രേഷനും നൽകിയിരിക്കുന്നു. ബൈജു മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നന്ദു ജി. നമ്പ്യാർ, സിജ, ഗിരീഷ് പെരിഞ്ചേരി, ശ്രീജ ശാന്തിഭൂഷൻ, പുണ്യ ഭൂഷൻ, പൂജ ഭൂഷൻ, രാജൻ (എക്സ് മിലിറ്ററി), ലതിക പുഷ്കരൻ, കൃഷ്ണ സനൽ, ഷൈനി രാജൻ, അംബിക ശ്രീനിവാസൻ, വസന്തി ഗോപി, ദ്വൈത സനൽ, ദർശിക് സനൽ, അശ്വതി ബാബു എന്നിവരാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അണിയറ പ്രവർത്തകർ:
ക്രിയേറ്റിവ് ഹെഡ് - നിതീഷ് കെ നായർ,
ക്യാമറ - ബിൻസീർ , നിതിഷ് വേഗ
സംഗീതം & ഓർക്കസ്റ്റ്രേഷൻ - ഷൈൻ വെങ്കിടങ്ങ്, ആലാപനം – ബൈജു മാത്യു,
ഗാനരചന – മനോജ് മഹാദേവ്
ചീഫ് അസ്സോസിയേറ്റ് - സുധിഷ് പെരുമ്പിള്ളി , അസ്സോസിയേറ്റ് ഡയറക്റ്റർ - സന്ദീപ് പട്ടാമ്പി ,
എഡിറ്റിങ്ങ് - സിനിമ ടിക്കറ്റ് പ്രൊഡക്ഷൻസ്
റെക്കോർഡിങ്ങ് സ്റ്റുഡിയോ – ഷൈൻ ട്യൂൺസ് കണ്ണൂർ
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ 
