യുവത്വത്തിന്റെ പ്രതിസന്ധികളും പ്രണയവും ത്രില്ലുംനവാഗതനായ പ്രശാന്ത് പത്മനാഭന്റെ ക്രിംസൺ പിയർ ചിത്രീകരണം തുടങ്ങി
പുതിയ തലമുറയിലെ യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ പ്രമേയമാകുന്ന ഹ്യൂമർ റൊമാൻസ് ത്രില്ലർ ചിത്രം ക്രിംസൺ പിയർ കോഴിക്കോട് മുക്കത്ത് ചിത്രീകരണം ആരംഭിച്ചു. സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
നവാഗതനായ പ്രശാന്ത് പത്മനാഭൻ സംവിധാനം ചെയ്യുന്ന 'ക്രിംസൺ പിയർ' മുക്കത്ത് ആരംഭിച്ചു
കോഴിക്കോട്: പുതിയ തലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രതിസന്ധികൾ പ്രമേയമാക്കി നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ക്രിംസൺ പിയർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് മുക്കത്ത് ആരംഭിച്ചു. നവംബർ 18 ബുധനാഴ്ച നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
ബ്ലൂ ഹെയ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ഏറെക്കാലമായി ഷോർട്ട് ഫിലിമുകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രശാന്ത് പത്മനാഭന്റെ ആദ്യ ഫീച്ചർ ഫിലിമാണിത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ നാല് യുവാക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. സ്വയംതൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇവർ ഒരു ബിസിനസ്സ് ആരംഭിക്കുന്നതും, തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും അപ്രതീക്ഷിതമായ കെണികളുമാണ് സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്.
സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ധിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്ണ പ്രസാദ്, അപ്പുണ്ണി ശശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അമൃതവർഷിണി, നന്ദിനി എസ്. ചെറിയാൻ എന്നിവർ നായികമാരായി എത്തുന്നു.
ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. പ്രമോദ് കെ. പിള്ള ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
മറ്റ് അണിയറപ്രവർത്തകർ:
കലാസംവിധാനം: ശ്രീകുമാർ ആലപ്പുഴ
മേക്കപ്പ്: മനോജ് അങ്കമാലി
കോസ്റ്റ്യൂം ഡിസൈൻ: കുക്കു ജീവൻ
ആക്ഷൻ: ബില്ല ജഗൻ
അസോസിയേറ്റ് ഡയറക്ടർമാർ: അരുൺലാൽ, എ.എൽ. അജിത് കുമാർ
പ്രൊഡക്ഷൻ ഡിസൈൻ: ഗിരീഷ് കൊടുങ്ങല്ലൂർ
പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വരാപ്പുഴ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജബ്ബാർ മതിലകം
ഫിനാൻസ് കൺട്രോളർ: പ്രശാന്ത് ചന്ദ്രപ്പ
പ്രൊഡക്ഷൻ മാനേജർ: പ്രസാദ് മുണ്ടേല
സ്റ്റിൽസ്: അജീഷ് ആന്റണി
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
