ഓണത്തിന് ഒരു കൊട്ടപ്പൂവ് ചെണ്ടുമല്ലി തൈ വിതരണം അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി 2.5 ലക്ഷം ചെണ്ടുമല്ലി തൈകളുടെ ജില്ലാതല വിതരണം പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ഓണത്തിന് ഒരു കൊട്ടപ്പൂവ് ചെണ്ടുമല്ലി തൈ വിതരണം അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു
​ഓണത്തിന് നാടൻ പൂക്കൾ; കണ്ണൂരിൽ 260 വനിതാ ഗ്രൂപ്പുകൾ പൂക്കൃഷിയിലേക്ക്, തൈ വിതരണം തുടങ്ങി
ഓണത്തിന് ഒരു കൊട്ടപ്പൂവ് ചെണ്ടുമല്ലി തൈ വിതരണം അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു

ഓണത്തിന് ഒരു കൊട്ടപ്പൂവ്': ചെണ്ടുമല്ലി തൈ വിതരണത്തിന് കണ്ണൂരിൽ തുടക്കമായി

കണ്ണൂർ: വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു കൊട്ടപ്പൂവ്' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ചെണ്ടുമല്ലി തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു.

​ഓണക്കാലത്ത് ജില്ലയെ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ വാർഷിക പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 16 ലക്ഷം രൂപ ചെലവഴിച്ച് 2.5 ലക്ഷം ചെണ്ടുമല്ലി തൈകളാണ് പദ്ധതിക്കായി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുക്കപ്പെട്ട 260 വനിതാ ഗ്രൂപ്പുകൾ വഴിയാണ് ഈ വർഷം പൂക്കൃഷി വ്യാപകമാക്കുന്നത്.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, മെമ്പർമാരായ ബോബി എണ്ണച്ചേരിൽ, കെ.വി. ഷക്കീൽ, എസ്.കെ.പി. സക്കറിയ, മുസ്തഫ, ഷിമ എം.വി, ഒ.സി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ സ്വാഗതപ്രസംഗം നടത്തി.