സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
68 ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരങ്ങളുടെ ഓരോ ചലനവും കാണികളിലെത്തിച്ച് നാരായണൻ നമ്പൂതിരിയും സംഘവും. ദേശീയ, അന്തർദേശീയ ശ്രദ്ധേയരായ ആറ് അനൗൺസർമാരെക്കുറിച്ച് അറിയാം
സംസ്ഥാന സ്കൂൾ കായികമേള: ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ശബ്ദം കൊണ്ട് മൈതാനത്ത് ആവേശത്തിരയിളക്കുകയാണ് നാരായണൻ നമ്പൂതിരിയും സംഘവും. പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ആറ് അനൗൺസർമാർ ചേർന്നാണ് കായികമേളയിലെ ഓരോ മുന്നേറ്റവും തത്സമയം കാണികളിലേക്കെത്തിക്കുന്നത്. ഇവരുടെ ശബ്ദവിവരണം കായികതാരങ്ങൾക്ക് ഊർജ്ജവും ആത്മവിശ്വാസവും പകരുന്നതിനൊപ്പം കാണികളിലും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.
കോമൺവെൽത്ത്, സാഫ് ഗെയിംസുകളിൽ അനൗൺസറായി സാന്നിധ്യമറിയിച്ച തൃശൂർ സ്വദേശിയും മുൻ കായികാധ്യാപകനുമായ നാരായണൻ നമ്പൂതിരി കഴിഞ്ഞ 37 വർഷമായി സ്കൂൾ കായികമേളകളിലെ സജീവ സാന്നിധ്യമാണ്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) ഔദ്യോഗിക അനൗൺസർമാരായ തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരൻ എം. നായരും ഡോ. അഭിലാഷ് ശിവരാമനുമാണ് ടീമിലെ മറ്റു പ്രമുഖർ. ശ്രീകുമാരൻ നായർക്ക് രണ്ട് പതിറ്റാണ്ടിലേറെയും ഡോ. അഭിലാഷിന് ഒരു പതിറ്റാണ്ടിന്റെയും പരിചയസമ്പത്തുണ്ട്.
മുൻ കായികാധ്യാപികയായ ആലപ്പുഴ സ്വദേശി ഗ്രിസിൽഡ സേവ്യർ രണ്ട് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു. ആകാശവാണി അനൗൺസറും കായികാധ്യാപകനുമായ കൊല്ലം സ്വദേശി ബി. ജയകുമാർ, എ.എഫ്.ഐ സ്റ്റേഡിയം അനൗൺസറും കായികാധ്യാപകനുമായ മലപ്പുറം സ്വദേശി ഡോ. ശുക്കൂർ ഇല്ലത്ത് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. മത്സരങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൈതാനത്തെ ആവേശഭരിതമാക്കാൻ ഇവരുടെ ശബ്ദസാന്നിധ്യം വലിയ പങ്കാണ് വഹിക്കുന്നത്.
അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി, ശിവഗംഗ എസ്. നായർ പ്രസിഡൻ്റ്
ലഹരിമുക്ത വൈപ്പിൻ കോളേജ് വിദ്യാർഥികൾക്കായി മിനി മാരത്തോൺ സംഘടിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ വിജ്ഞാന കേന്ദ്രം വരുന്നു
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന്