മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് നജിം അർഷാദും മൃദുല വാര്യരും ആലപിച്ച ഗാനം പുറത്തിറങ്ങി

രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാജിക് മാജിക്ക് മൊമെന്റ്’ ഒക്ടോബറിൽ റിലീസിനെത്തുന്നു. ചിത്രത്തിലെ നജിം അർഷാദും മൃദുല വാര്യരും ചേർന്ന് ആലപിച്ച പുതിയ ഗാനം പുറത്തിറങ്ങി.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് നജിം അർഷാദും മൃദുല വാര്യരും ആലപിച്ച ഗാനം പുറത്തിറങ്ങി
മാജിക് മാജിക്ക് മൊമെന്റ്’ ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്; നജിം അർഷാദും മൃദുല വാര്യരും ആലപിച്ച ഗാനം പുറത്തിറങ്ങി
മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് നജിം അർഷാദും മൃദുല വാര്യരും ആലപിച്ച ഗാനം പുറത്തിറങ്ങി

​മാജിക് മാജിക്ക് മൊമെന്റ്’ ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്; നജിം അർഷാദും മൃദുല വാര്യരും ആലപിച്ച ഗാനം പുറത്തിറങ്ങി

കൊച്ചി: നവാഗതർക്കും യുവാക്കൾക്കും പ്രാധാന്യം നൽകിക്കൊണ്ട് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാജിക് മാജിക്ക് മൊമെന്റ്' ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്. ചിത്രത്തിൽ നജിം അർഷാദും മൃദുല വാര്യരും ചേർന്ന് ആലപിച്ച മനോഹരമായ ഗാനം പുറത്തിറങ്ങി. മില്ലേനിയം ഓഡിയോസിലൂടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

​'1948 കാലം പറഞ്ഞത്', 'മാക്കൊട്ടൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രശാന്ത് കുമാർ സി ആണ് നിർമ്മിച്ചിരിക്കുന്നത്. ഒരുകൂട്ടം യുവാക്കളിൽ സിനിമാ മോഹം പടർന്നുപിടിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ഈ കോമഡി-ത്രില്ലർ എന്റർടെയ്നറിന്റെ പ്രമേയം.

​ചിത്രത്തിൽ അതുൽ സുരേഷ് നായകനാകുമ്പോൾ നവാഗതരായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവർ ഉപനായകന്മാരായ എത്തുന്നു. പ്രാർത്ഥന, അനുശ്രീ എന്നിവരാണ് നായികമാർ. 'മാക്കൊട്ടൻ' എന്ന ചിത്രത്തിലൂടെ ബാലതാരമായി ശ്രദ്ധേയയായ പ്രാർത്ഥന ശക്തമായൊരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്.

​പ്രശസ്ത നടൻ ബാല അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, കെ.എൽ. ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി, സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ് മൈക്വീൻ, സാനിയ ഉല്ലാസ്, ലസിത, ഷിജിന, ലയ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

​അണിയറപ്രവർത്തകർ:

​കഥ: രാജീവ്‌ നടുവനാട്

​തിരക്കഥ: പ്രശാന്ത് കുമാർ

​സംഭാഷണം: ബാബു മാനുവൽ

​ഛായാഗ്രഹണം: രാഹുൽ സി. വിമല

​എഡിറ്റിംഗ്: ഹിഷാം യൂസഫ് പി.വി.

​ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ

​ഗാനരചന: സുനിൽ കല്ലൂർ, ബാഹുലേയൻ കേളകം, ഹരിപ്രിയ എസ്.എച്ച്., സമീർ അലി

​സംഗീതം: പി.ജെ., നൗഷാദ് കണ്ണൂർ

​പശ്ചാത്തലസംഗീതം: പി.ജെ.

​ആലാപനം: നജിം അർഷാദ്, മൃദുല വാര്യർ, രഞ്ജിത്ത് ശ്രീധർ, മുക്താർ മുഹിബ് നൂർ, നയൻതാര, സാന്ദ്ര തോമസ്, സസ്ലിം നാസർ, സരുൺ ടി.എസ്., അർഷാദ് പത്തിരിയാൻ

​മേക്കപ്പ്: ജയൻ എരുവേശി | കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ | ആർട്ട്: ഷബിൻ യു.പി. | സ്റ്റണ്ട്: ബ്രൂസിലി രാജേഷ് | കൊറിയോഗ്രാഫി: സുദേവ്‌ സുരേഷ് | കളറിസ്റ്റ്: ജോജി ഡി. പാറക്കൽ | സൗണ്ട് ഡിസൈൻ: ഡോ. ആശിഷ് ഇല്ലിക്കൽ | സ്റ്റിൽസ്: അജേഷ് ആവണി | പബ്ലിസിറ്റി ഡിസൈൻ: സുജിപാൽ ക്രിയേഷൻ | സ്റ്റുഡിയോ: സൗത്ത് സ്റ്റുഡിയോ കൊച്ചി