യുവതലമുറയെ ലഹരിയിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഓപ്പറേഷൻ തൂഫാൻ നിർമ്മല കോളേജിൽ മാത്യു കുഴൽനാടൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ നിർമ്മല കോളേജും മോട്ടോർ വാഹന വകുപ്പും ചേർന്ന് ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യുവതലമുറയെ ലഹരിയിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ 'ഓപ്പറേഷൻ തൂഫാൻ നിർമ്മല കോളേജിൽ അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: നിർമ്മല കോളേജ് മൂവാറ്റുപുഴയും (ഓട്ടോണമസ്) മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും (MVD) സംയുക്തമായി 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ ക്ലാസും റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ലഹരി ഉപയോഗത്തിനെതിരെയും അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയും യുവാക്കളിൽ ബോധവൽക്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്റ്റിൻ കെ. കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ RTO ഷെഫീക്ക് ബി. റോഡ് സുരക്ഷാ സന്ദേശവും, മൂവാറ്റുപുഴ SHO സുബിൻ ബിജു ലഹരി വിരുദ്ധ സന്ദേശവും നൽകി സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷൈമോൻ ജോസഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ