ബിജെപി സ്ഥാപക ദിനം തിരുവനന്തപുരത്ത് അമിത് ഷായുടെ സാന്നിധ്യത്തിൽ വിപുലമായ ആഘോഷം
ദേശീയതയെ നെഞ്ചിലേറ്റുന്ന 47 വർഷങ്ങൾ; ബിജെപി സ്ഥാപക ദിനം മാരാർജി ഭവനിൽ ആഘോഷിച്ചു; അമിത് ഷാ പങ്കെടുത്തു തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനത്തോടന
ദേശീയതയെ നെഞ്ചിലേറ്റുന്ന 47 വർഷങ്ങൾ; ബിജെപി സ്ഥാപക ദിനം മാരാർജി ഭവനിൽ ആഘോഷിച്ചു; അമിത് ഷാ പങ്കെടുത്തു
തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാരാർജി ഭവനിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. രാജ്യത്തിന് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള പാർട്ടിയുടെ വളർച്ചയെയും ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെയും ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.
'ആദ്യം രാഷ്ട്രം, പിന്നെ പാർട്ടി, വ്യക്തിപരമായ താൽപ്പര്യങ്ങൾ അവസാനം' എന്ന ആദർശം ഉയർത്തിപ്പിടിച്ചാണ് കഴിഞ്ഞ 47 വർഷമായി ബിജെപി നിലകൊള്ളുന്നതെന്ന് അമിത് ഷാ പറഞ്ഞു. സേവനത്തിന്റെയും വികസനത്തിന്റെയും പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിന് സമർപ്പിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ തെരഞ്ഞെടുപ്പ് കൺവീനറുമായ വിനോദ് താവഡേ, തെരഞ്ഞെടുപ്പ് കോ-കൺവീനർ ശോഭാ കരന്ദലജെ, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. വി. സുരേഷ്, എം.ടി. രമേശ്, എൻഡിഎ കേരള വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ എന്നിവരും നിരവധി പാർട്ടി പ്രവർത്തകരും ആഘോഷങ്ങളിൽ പങ്കുചേർന്നു.
വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പാർട്ടി കേരളത്തിൽ മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
