ഓട്ടോറിക്ഷ ഫെയർ മീറ്റർ മുദ്രവയ്ക്കൽ കൂത്താട്ടുകുളത്ത് ഇന്ന് മന്ത്രി അനൂപ് ജേക്കബ് തുടക്കം കുറിക്കും
ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്ററുകളുടെ പുനഃപരിശോധനയ്ക്കും മുദ്രവയ്ക്കലിനുമായി ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പ്രാദേശിക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
ഓട്ടോറിക്ഷ ഫെയർ മീറ്റർ മുദ്രവയ്ക്കൽ: സംസ്ഥാനതല പ്രാദേശിക ക്യാമ്പുകൾക്ക് ഇന്ന് തുടക്കം
കൊച്ചി: ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകുന്ന ഫെയർ മീറ്ററുകളുടെ പുനഃപരിശോധനയ്ക്കും മുദ്രവയ്ക്കലിനുമുള്ള (Stamping) സംസ്ഥാനതല പ്രത്യേക ക്യാമ്പുകൾക്ക് ഇന്ന് (ജൂലൈ 11) തുടക്കമാകും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒൻപതിന് കൂത്താട്ടുകുളം മുനിസിപ്പൽ ടൗൺ ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.
നിലവിൽ ഫെയർ മീറ്ററുകൾ മുദ്രവയ്ക്കുന്നതിനായി തൊഴിലാളികൾക്ക് നാൽപ്പതും അൻപതും കിലോമീറ്റർ വരെ സഞ്ചരിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എത്തേണ്ടി വരുന്ന വലിയ ബുദ്ധിമുട്ടാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. ഓട്ടോ തൊഴിലാളികളുടെ ഈ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ലീഗൽ മെട്രോളജി വകുപ്പ് പ്രാദേശികമായി ക്യാമ്പുകൾ ഒരുക്കാൻ തീരുമാനിച്ചത്.
തൊഴിലാളികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പാകത്തിൽ വെറും 15 കിലോമീറ്റർ ചുറ്റളവിൽ ഈ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. പുതിയ സംവിധാനം സംസ്ഥാനത്തെ ആയിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സമയലാഭവും സാമ്പത്തിക ലാഭവും പ്രദാനം ചെയ്യും.
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു
ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം
സൈബർഡോം ശക്തിപ്പെടുത്തും ട്രാഫിക്കും ദുരന്തനിവാരണവും ഇനി റോബോട്ടുകൾ നോക്കും 
