സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാൻ സർക്കാർ പ്രതിജ്ഞാബദ്ധം അപു ജോൺ ജോസഫ്

73 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു. കർഷകരുടെ കടാശ്വാസ പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാൻ സർക്കാർ പ്രതിജ്ഞാബദ്ധം അപു ജോൺ ജോസഫ്
ഇടുക്കി ജില്ലാതല സഹകരണ വാരാഘോഷം സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാൻ സർക്കാർ പ്രതിജ്ഞാബദ്ധം അപു ജോൺ ജോസഫ്
സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാൻ സർക്കാർ പ്രതിജ്ഞാബദ്ധം അപു ജോൺ ജോസഫ്
സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാൻ സർക്കാർ പ്രതിജ്ഞാബദ്ധം അപു ജോൺ ജോസഫ്

സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാൻ സർക്കാർ പ്രതിജ്ഞാബദ്ധം അപു ജോൺ ജോസഫ്

​തൊടുപുഴ: സഹകരണ മേഖലയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാതല ആഘോഷങ്ങൾ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സാധാരണക്കാരായ കർഷകർക്ക് വലിയ ആശ്വാസം പകരുന്ന മേഖലയാണ് സഹകരണമെന്നും ഇന്നത്തെ കാലഘട്ടത്തിൽ ഇതിന്റെ പ്രസക്തി വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിൽ 72 സഹകരണ ബാങ്കുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ കടാശ്വാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തുമെന്നും സഹകരണ മേഖലയിലെ പോരായ്മകളും പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ചീഫ് വിപ്പ് വ്യക്തമാക്കി.

​തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ചു. റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എം.എൽ.എ നിർവഹിച്ചു. സാധാരണക്കാരുടെ ജീവിതത്തിന് സാമ്പത്തിക അടിത്തറ ഒരുക്കുന്നതിൽ സഹകരണ പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രതിസന്ധികളെ കൃത്യമായി പരിഹരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

​ചടങ്ങിൽ മുതിർന്ന സഹകാരികളായ പി.എ.സി.എസ് അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി തോമസ് മാത്യു കക്കുഴി, കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി എന്നിവരെ അഡ്വ. സിറിയക് തോമസ് എം.എൽ.എ ആദരിച്ചു. മുതിർന്ന സഹകരണ ജീവനക്കാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ ആദരിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ജോയി വെട്ടിക്കുഴി സമ്മാനങ്ങൾ വിതരണം ചെയ്തു.

​നേരത്തെ ഇടുക്കി ജനറൽ ജോയിന്റ് രജിസ്ട്രാർ എം. കലാവതി പതാക ഉയർത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. മുഹമ്മദ് അൻഷാദ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരൻ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

​വാരാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്ന് സഹകരണ ലഹരിവിരുദ്ധ സന്ദേശ റാലിയും സംഘടിപ്പിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി സജി മാർക്കോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ടാബ്ലോയും മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ശ്രദ്ധേയമായി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളും റാലിയിൽ അണിനിരന്നു.