13.14 കോടിയുടെ പയ്യന്നൂർ തിയേറ്റർ പദ്ധതി തടസ്സങ്ങൾ നീക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രേംകുമാർ

പയ്യന്നൂരിലെ KSFDC തിയേറ്റർ സമുച്ചയ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ചെയർമാൻ പ്രേംകുമാർ. തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി പൊതുജനങ്ങൾക്ക് തുറന്നുനൽകുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.

13.14 കോടിയുടെ പയ്യന്നൂർ തിയേറ്റർ പദ്ധതി തടസ്സങ്ങൾ നീക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രേംകുമാർ
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാനും സിനിമാ താരവുമായ പ്രേംകുമാർ, നിർമ്മാണം നിലച്ചുപോയ പയ്യന്നൂരിലെ തീയേറ്റർ സമുച്ചയം സന്ദർശിക്കുന്നു
13.14 കോടിയുടെ പയ്യന്നൂർ തിയേറ്റർ പദ്ധതി തടസ്സങ്ങൾ നീക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രേംകുമാർ
13.14 കോടിയുടെ പയ്യന്നൂർ തിയേറ്റർ പദ്ധതി തടസ്സങ്ങൾ നീക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രേംകുമാർ
13.14 കോടിയുടെ പയ്യന്നൂർ തിയേറ്റർ പദ്ധതി തടസ്സങ്ങൾ നീക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രേംകുമാർ
13.14 കോടിയുടെ പയ്യന്നൂർ തിയേറ്റർ പദ്ധതി തടസ്സങ്ങൾ നീക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രേംകുമാർ

പയ്യന്നൂർ തിയേറ്റർ സമുച്ചയം: നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും  KSFDC ചെയർമാൻ പ്രേംകുമാർ

​കണ്ണൂർ: അത്യാധുനിക സംവിധാനങ്ങളോടെ പയ്യന്നൂരിൽ ഒരുക്കുന്ന സിനിമാ തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ പ്രേംകുമാർ അറിയിച്ചു. നിർമ്മാണം പാതിവഴിയിലായ തിയേറ്റർ സമുച്ചയം നേരിട്ട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ, പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശി, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവരും ചെയർമാനോടൊപ്പം സ്ഥലം സന്ദർശിച്ചു.

​തിയേറ്റർ കോംപ്ലക്‌സ് നിർമ്മാണം യാതൊരു കാരണവശാലും പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്നും കരാറുകൾ പുനഃപരിശോധിച്ച് പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും KSFDC ചെയർമാൻ വ്യക്തമാക്കി. കിഫ്ബി (KIIFB) തിരിച്ചടവുമായി ബന്ധപ്പെട്ടാണ് നിലവിൽ ഫണ്ട് മുടങ്ങിയത്. KSFDC ക്ക് സാമ്പത്തിക ബാധ്യതയുള്ളതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം തേടും. പദ്ധതി പൂർത്തീകരണത്തിന് എം.എൽ.എയുടെയും നഗരസഭയുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​KSFDC ക്ക് വേണ്ടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ നഗരസഭ പാട്ടത്തിന് നൽകിയ 70 സെന്റ് സ്ഥലത്താണ് തിയേറ്റർ സമുച്ചയം നിർമ്മിക്കുന്നത്. 13.14 കോടി രൂപയാണ് ഇതിന്റെ മൊത്തം നിർമ്മാണച്ചെലവ്.