ഭയവും തമാശയും ഒളിപ്പിച്ച് കറക്കം ശ്രീനാഥ് ഭാസി ഫെമിന ജോർജ് ചിത്രം ഇന്ന് മുതൽ തിയേറ്ററുകളിൽ
സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം ഇന്ന് (മെയ് 28) റിലീസ് ചെയ്തു. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡിയാണ്.
ഭയവും തമാശയും ഒളിപ്പിച്ച് 'കറക്കം'; ശ്രീനാഥ് ഭാസി-ഫെമിന ജോർജ് ചിത്രം ഇന്ന് മുതൽ തിയേറ്ററുകളിൽ
കൊച്ചി: ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "കറക്കം’' മെയ് 28-ന് ഇന്ന് പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിൽ വേറിട്ടൊരു പരീക്ഷണമെന്നോണം ഭയവും തമാശയും ഒരേപോലെ സമന്വയിപ്പിച്ചുകൊണ്ട് എത്തുന്ന ചിത്രത്തിന് 'മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി' എന്ന സവിശേഷതയുമുണ്ട്.
മോളിവുഡിലേക്ക് ചുവടുവെക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ധനുഷ് വർഗീസിന്റെ കഥയ്ക്ക് നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ സാം സി. എസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹൻ എന്നിവരുടേതാണ് വരികൾ.
അണിയറ പ്രവർത്തകർ:
ബബ്ലു അജു ചിത്രത്തിന്റെ ഛായാഗ്രാഹണവും നിതിൻ രാജ് അരോൾ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. കലാസംവിധാനം: രാജേഷ് പി. വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രശോഭ് വിജയൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മോഹിത് ചൗധരി, വസ്ത്രാലങ്കാരം: മെൽവി ജെയ്, മേക്കപ്പ്: ആർ.ജി. വയനാടൻ, സഹ സംവിധായകൻ: ജിതിൻ സി എസ്, കൊറിയോഗ്രാഫി: ശ്രീജിത് ഡാൻസിറ്റി, വിഎഫ്എക്സ്: ഡി.ടി.എം. സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: അരവിന്ദ്/എയൂഒ2, പ്രൊമോ എഡിറ്റിങ്: ഡോൺ മാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: ജീവ ജനാർദ്ദനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോഷ് കൈമൾ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്.
ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പി ആർ ഒ എ എസ് ദിനേശ് ആണ്. എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.