ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ദൗത്യം തുടരുന്നു ആറ് വാർഡുകളിൽ വെള്ളിയാഴ്ചയും നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി
ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം പൂർത്തിയാകാത്തതിനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ വെള്ളിയാഴ്ചയും നിരോധനാജ്ഞ തുടരും. ഈ മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ചിന്നക്കനാലിൽ 'ചക്കക്കൊമ്പൻ' ദൗത്യം തുടരുന്നു; ആറ് വാർഡുകളിൽ വെള്ളിയാഴ്ചയും നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി
ഇടുക്കി: ചിന്നക്കനാലിൽ ജനവാസ മേഖലയിലിറങ്ങുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം പൂർത്തിയാകാത്തതിനെ തുടർന്ന് പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ചയും തുടരും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ നീട്ടിയത്.
ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിരോധനാജ്ഞ ബാധകമാക്കിയിരിക്കുന്നത്. ദൗത്യം നടക്കുന്ന സാഹചര്യത്തിൽ ഈ ആറ് വാർഡുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആയിരിക്കും നിരോധനാജ്ഞ നിലനിൽക്കുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ദൗത്യം തുടരുകയാണെങ്കിലും ആനയെ മയക്കുവെടി വയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ദൗത്യം തുടരുന്നു ആറ് വാർഡുകളിൽ വെള്ളിയാഴ്ചയും നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി
പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കും ലഹരി വേട്ട തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
മൂവാറ്റുപുഴയിലേക്ക് സിവിൽ സർവീസ് അക്കാദമി തിരിച്ചെത്തുന്നു നൈപുണ്യ പരിശീലന കേന്ദ്രവും ആരംഭിക്കും
എറണാകുളത്ത് നിരത്തിലിറങ്ങി ആർ.ടി.ഒ സ്ക്വാഡ്; കുടുങ്ങിയത് 57 വാഹനങ്ങൾ, പിഴ 5.27 ലക്ഷം
മൂവാറ്റുപുഴ നഗരസഭയിൽ ഭരണഘടനാ ദിനാചരണവും ഭരണഘടനാ സംഗമവും സംഘടിപ്പിച്ചു
തൊടുപുഴയിൽ 60 ദിവസം പ്രായമുള്ള ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നവംബർ 28 ന്