എറണാകുളത്ത് നിരത്തിലിറങ്ങി ആർ.ടി.ഒ സ്ക്വാഡ്; കുടുങ്ങിയത് 57 വാഹനങ്ങൾ, പിഴ 5.27 ലക്ഷം
പെരുമ്പാവൂർ, പേഴയ്ക്കാപ്പിള്ളി, കളമശ്ശേരി, മൂവാറ്റുപുഴ, ഇടപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും നടപടികൾ. ആകെ 198 വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനം നടത്തിയ 57 വാഹനങ്ങൾക്കെതിരെ കേസെടുത്തു.
ആർ ടി ഒ എൻഫോഴ്സ്മെന്റിന്റെ മിന്നൽ പരിശോധന; 161 ഇ-ചലാനുകൾ 5.27 ലക്ഷം രൂപ പിഴ
മൂവാറ്റുപുഴ: അമിതഭാരം കയറ്റിയും അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ ചരക്ക് കൊണ്ടുപോയും സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ എറണാകുളം ആർ ടി ഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം പരിശോധന നടത്തി. പെരുമ്പാവൂർ, പേഴയ്ക്കാപ്പിള്ളി, കളമശ്ശേരി, മൂവാറ്റുപുഴ, ഇടപ്പള്ളി തുടങ്ങിയ പ്രധാന മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
ആകെ 198 വാഹനങ്ങൾ പരിശോധിച്ചു. അനുവദനീയമായതിലും അധികം ഭാരം കയറ്റിയ ആറു വാഹനങ്ങൾ കണ്ടെത്തി. നിയമലംഘനങ്ങൾ നടത്തിയ 57 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആകെ 161 ഇ-ചലാനുകൾ നൽകി. ഡ്രൈവിങ് ലൈസൻസ്, വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ബോഡിയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും പരിശോധനയിൽ കണ്ടെത്തി.
റോഡ് അപകടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമാകാനിടയുള്ള നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ആർടിഒ എൻഫോഴ്സ്മെന്റ് അറിയിച്ചു.
പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കും ലഹരി വേട്ട തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
മൂവാറ്റുപുഴയിലേക്ക് സിവിൽ സർവീസ് അക്കാദമി തിരിച്ചെത്തുന്നു നൈപുണ്യ പരിശീലന കേന്ദ്രവും ആരംഭിക്കും
എറണാകുളത്ത് നിരത്തിലിറങ്ങി ആർ.ടി.ഒ സ്ക്വാഡ്; കുടുങ്ങിയത് 57 വാഹനങ്ങൾ, പിഴ 5.27 ലക്ഷം
മൂവാറ്റുപുഴ നഗരസഭയിൽ ഭരണഘടനാ ദിനാചരണവും ഭരണഘടനാ സംഗമവും സംഘടിപ്പിച്ചു
തൊടുപുഴയിൽ 60 ദിവസം പ്രായമുള്ള ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നവംബർ 28 ന്
12 കിലോ കഞ്ചാവുമായി രണ്ട് പേർ ചോറ്റാനിക്കരയിൽ പിടിയിൽ