സിറ്റിസൺസ് റെസ്പോൺസ്
വൈപ്പിൻ ബ്ലോക്കിൽ സിറ്റിസൺസ് റെസ്പോൺസ് വിവരശേഖരണത്തിന് തുടക്കമായി
വൈപ്പിൻ ബ്ലോക്കിൽ സിറ്റിസൺസ് റെസ്പോൺസ് വിവരശേഖരണത്തിന് തുടക്കമായി
വൈപ്പിൻ: സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള 'സിറ്റിസൺസ് റെസ്പോൺസ്' (Citizens Response) പരിപാടിയുടെ വൈപ്പിൻ ബ്ലോക്ക് തല വിവരശേഖരണത്തിന് തുടക്കമായി. മികച്ച കർഷക പുരസ്‌കാര ജേതാക്കളായ ഭാസ്കര ഷേണായ് - ഗീത ദമ്പതികളുടെ ഭവനത്തിൽ നിന്നാണ് വിവരശേഖരണം ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സന്നദ്ധ പ്രവർത്തകരായ റീന ശ്രീജിത്ത്, അപർണ്ണ എന്നിവരടങ്ങുന്ന ടീമാണ് ആദ്യഘട്ട വിവരശേഖരണം നടത്തിയത്. സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം പ്രവർത്തകരും പൗരപ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. നിബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂരജ്, നിയോജകമണ്ഡലം ചാർജ് ഓഫീസർ വി.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു. പരിശീലകരായ എം.സി. പവിത്രൻ, എം.കെ. ദേവരാജൻ, ഗോഡ്‌വിൻ തോമസ്, പി.ജി. സുധീഷ്, തീമാറ്റിക് എക്സ്പെർട്ട് അഖില എന്നിവരും ചടങ്ങിന് നേതൃത്വം നൽകി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
