കാപ്പ ചുമത്തി
വധശ്രമമുൾപ്പെടെ നിരവധി കേസുകൾ മൂക്കന്നൂർ സ്വദേശി കാപ്പ ചുമത്തി ജയിലിലടച്ചു
വധശ്രമമുൾപ്പെടെ നിരവധി കേസുകൾ; മൂക്കന്നൂർ സ്വദേശി കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി: വധശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു. മൂക്കന്നൂർ താബോർ മാടശ്ശേരി വീട്ടിൽ സെബി വർഗ്ഗീസിനെയാണ് (31) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യംപുഴ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, കഠിനമായ ദേഹോപദ്രവം, കൂട്ടായ്മ കവർച്ച, സ്ത്രീത്വത്തെ അവഹേളിക്കൽ, ലഹരിമരുന്ന് കേസ്, മുൻപ് പുറപ്പെടുവിച്ച കാപ്പ ഉത്തരവ് ലംഘിക്കൽ തുടങ്ങി ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.
കഴിഞ്ഞ ഓഗസ്റ്റ് അവസാനം മൂക്കന്നൂർ ശങ്കരൻകുഴി കപ്പേളയ്ക്ക് സമീപം സ്ട്രീറ്റ് ലൈറ്റ് ഓഫാക്കി മദ്യപിക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ ആക്രമിച്ചതാണ് ഒടുവിലത്തെ കേസ്. സെബിയും കൂട്ടാളി ഷിനിലും ചേർന്ന് അയൽവാസിയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും, അദ്ദേഹത്തിന്റെ ബൈക്ക് തല്ലിത്തകർത്ത് ഏകദേശം 23,290 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.
അങ്കമാലി പോലീസ് ഇൻസ്പെക്ടർ എ. രമേഷ്, സബ്ബ് ഇൻസ്പെക്ടർ കെ.എ. പോളച്ചൻ, എ.എസ്.ഐ പി.വി. ജയശ്രീ, സീനിയർ സിവിൽ പോലീസ് ഓഫീസർ എബി സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
