മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം സേവ് കേരള ബ്രിഗേഡ് ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹത്തിലേക്ക് ​

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം
2026 ജനുവരി 8, 9 തീയതികളിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സൂചനാ നിരാഹാര സത്യാഗ്രഹം
മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം
മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം
മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം
മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണം: സേവ് കേരള ബ്രിഗേഡ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹത്തിലേക്ക്

​തിരുവനന്തപുരം: 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം അടിയന്തരമായി ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് (SKB) പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. ഇതിന്റെ മുന്നോടിയായി 2026 ജനുവരി 8, 9 തീയതികളിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സൂചനാ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

​മുല്ലപ്പെരിയാർ കേസിൽ 2025 ഒക്ടോബർ 13-ന് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രക്ഷോഭം. തമിഴ്‌നാടിന്റെ ജലാവകാശത്തേക്കാൾ കേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രാധാന്യമെന്ന് നിരീക്ഷിച്ച കോടതി, ഡാം പൊളിച്ചുനീക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും സർക്കാരുകൾ സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ സേവ് കേരള ബ്രിഗേഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

​ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡാം ഏതു നിമിഷവും തകരാമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്. ഡാമിന് താഴെ ലക്ഷക്കണക്കിന് ജനവാസ മേഖലകളും ഫാക്ടറികളും വിഷവാതക സംഭരണികളും സ്ഥിതി ചെയ്യുന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഡാം സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിയ ആർ.ഒ.വി (ROV) പഠന റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും സമിതി ആരോപിച്ചു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.