​കൊച്ചിയിലെ ഐടി വ്യവസായിക്ക് ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗിക പീഡന പരാതിയിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തിരിക്കുന്നത്.

​വേണു ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയിലെ മുൻ ജീവനക്കാരി നൽകിയ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തിരുന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്നും തന്നിൽ നിന്ന് 30 കോടി രൂപ തട്ടിയെടുക്കാൻ പരാതിക്കാരിയും ഭർത്താവും ശ്രമിച്ചതിനെതിരെ നൽകിയ കേസിനുള്ള പ്രതികാര നടപടിയാണ് ഇതെന്നും വേണു കോടതിയിൽ വാദിച്ചു.

​നേരത്തെ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഇതേ കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വേണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് അഡ്വ. മുകുൾ റോത്തഗി, അഡ്വ. തോമസ് ജെ. ആനക്കല്ലുങ്കൽ എന്നിവർ മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.

​2025 ജൂലൈയിൽ വേണുവിന്റെ പരാതിയിൽ പരാതിക്കാരിയെയും ഭർത്താവിനെയും എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത് എന്ന കാര്യവും കോടതി പരിഗണിച്ചു.