തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണത്തിൽ രോഗിസംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും
അവശത അനുഭവിക്കുന്ന രോഗികൾക്ക് സാന്ത്വനവും പിന്തുണയും നൽകുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഉത്തരവാദിത്വം ആണ്
പാലിയേറ്റീവ് ദിനാചരണം: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ രോഗിസംഗമവും കിറ്റ് വിതരണവും നടത്തി
പാണാവള്ളി (ആലപ്പുഴ): ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗിസംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആർ. രജിത ഉദ്ഘാടനം ചെയ്തു.
അവശത അനുഭവിക്കുന്ന രോഗികൾക്ക് സാന്ത്വനവും പിന്തുണയും നൽകുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. സജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് അർപ്പണബോധത്തോടെ നേതൃത്വം നൽകുന്ന പാലിയേറ്റീവ് ടീമിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് മെമ്പർമാരായ നിധീഷ് ബാബു, ഉദയമ്മ ഷാജി, ബിജു കേളമംഗലം, ഉഷ മുകുന്ദൻ, പി. ബിജു, ബീന ഉണ്ണി, വിമൽ രവീന്ദ്രൻ, അംബിക ശശിധരൻ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (BDO) ജീമോൾ ജി., ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. റുബി ആർ. എന്നിവർ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത രോഗികൾക്കായി പ്രത്യേക ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
