ബേബി ഗേൾ

നിവിൻ പോളി ചിത്രം ബേബി ഗേൾ ജനുവരി 23-ന് തിയേറ്ററുകളിലേക്ക് ഔദ്യോഗിക പ്രഖ്യാപനമായി

ബേബി ഗേൾ
ബേബി ഗേൾ ജനുവരി 23-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളി ചിത്രം 'ബേബി ഗേൾ' ജനുവരി 23-ന് തിയേറ്ററുകളിലേക്ക്; ഔദ്യോഗിക പ്രഖ്യാപനമായി

​കൊച്ചി: നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബേബി ഗേൾ' ജനുവരി 23-ന് പ്രദർശനത്തിനെത്തുന്നു. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന നാൽപ്പതാമത് ചിത്രമാണിത്. 'ഗരുഡൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഇമോഷണൽ ഫാമിലി ത്രില്ലറാണ്.

​ഒരു മാസം പോലും തികയാത്ത പിഞ്ചുകുഞ്ഞ് കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. 'സർവ്വം മായ' എന്ന വൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രത്തിൽ ലിജാമോൾ ആണ് നായിക. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്.

​സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അശ്വന്ത് ലാൽ, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. ജേക്സ് ബിജോയ് സംഗീതവും ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് തന്നെയാണ് വിതരണത്തിന് എത്തിക്കുന്നത്.