നടുറോഡിൽ വാൾകൊണ്ട് ജന്മദിനാഘോഷം

നടുറോഡിൽ വാൾകൊണ്ട് കേക്ക് മുറി യൂത്ത് കോൺഗ്രസ് നേതാവിന്റ ജന്മദിനാഘോഷം വിവാദത്തിൽ ​

നടുറോഡിൽ വാൾകൊണ്ട് ജന്മദിനാഘോഷം
നടുറോഡിൽ വാൾകൊണ്ട് കേക്ക് മുറി യൂത്ത് കോൺഗ്രസ് നേതാവിന്റ ജന്മദിനാഘോഷം

നടുറോഡിൽ വാൾകൊണ്ട് കേക്ക് മുറി; യൂത്ത് കോൺഗ്രസ് നേതാവിന്റ ജന്മദിനാഘോഷം വിവാദത്തിൽ

​നേമം: നടുറോഡിൽ മാരകായുധവുമായി ജന്മദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. കെ.എസ്.യു മുൻ കാട്ടാക്കട മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ പള്ളിച്ചൽ ഗോകുലാണ് ഗുണ്ടാ സംഘാംഗങ്ങൾക്കൊപ്പം റോഡിലിറങ്ങി കേക്ക് മുറിച്ചത്. ഞായറാഴ്ച രാത്രി പാരൂർകുഴി ജങ്ഷനിലായിരുന്നു സംഭവം.

​ലഹരിമരുന്ന് കേസുകളിലടക്കം പ്രതികളായ ക്രിമിനൽ സംഘത്തോടൊപ്പമായിരുന്നു ആഘോഷം നടന്നത്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പള്ളിച്ചൽ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഗോകുൽ. നടുറോഡിൽ വെച്ച് വലിയ വാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ ഗോകുലിന്റെ സുഹൃത്തുക്കളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​യൂത്ത് കോൺഗ്രസ് നേതാവിന്റെ ജന്മദിനാഘോഷം വിവാദമാകുന്നു. നടുറോഡിൽ ഗുണ്ടാ സംഘങ്ങൾക്കൊപ്പം ചേർന്ന് വാൾകൊണ്ട് കേക്ക് മുറിച്ചാണ് പള്ളിച്ചൽ ഗോകുൽ ജന്മദിനം ആഘോഷിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്കൊപ്പം നടത്തിയ ഈ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.