ശബരിമല സ്വർണ്ണക്കവർച്ച നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
ശബരിമല സ്വർണ്ണക്കവർച്ച നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം സഭാ കവാടത്തിൽ സത്യഗ്രഹം തിരുവനന്തപുരം മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ ചേർന്നപ്പോൾ
ശബരിമല സ്വർണ്ണക്കവർച്ച: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭാ കവാടത്തിൽ സത്യഗ്രഹം
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ ചേർന്നപ്പോഴും ശബരിമല സ്വർണ്ണക്കവർച്ചാ വിഷയം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള വിമർശനങ്ങളും ദേവസ്വം മന്ത്രിയുടെ രാജിയാവശ്യവുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം ഉന്നയിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.
സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും, എം.എൽ.എമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം.
അതേസമയം, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. വിഷയത്തിന് നിലവിൽ അടിയന്തര പ്രാധാന്യമില്ലെന്നും സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രതിപക്ഷ സമരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി വിമർശിച്ചു. ശബരിമല സ്വർണ്ണക്കവർച്ചയിലെ അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും, ഇപ്പോൾ നടത്തുന്ന സമരം യഥാർത്ഥത്തിൽ ഹൈക്കോടതിക്കെതിരായ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
