ആലുവ മണപ്പുറത്തേക്ക് പലഹാരത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച 38 കിലോ കഞ്ചാവ് പിടികൂടി

ശിവരാത്രി ആഘോഷങ്ങൾക്കായി ആലുവ മണപ്പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി.

ആലുവ മണപ്പുറത്തേക്ക് പലഹാരത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച 38 കിലോ കഞ്ചാവ് പിടികൂടി
ആലുവ മണപ്പുറത്തേക്ക് പലഹാരത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച 38 കിലോ കഞ്ചാവ് പിടികൂടി

ആലുവ മണപ്പുറത്തേക്ക് പലഹാരത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച 38 കിലോ കഞ്ചാവ് പിടികൂടി

​ആലുവ: ശിവരാത്രി ആഘോഷങ്ങൾക്കായി ആലുവ മണപ്പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. പലഹാരങ്ങൾ നിറച്ച ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 38 കിലോ കഞ്ചാവാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് എക്സൈസും ആർ.പി.എഫും (RPF) ചേർന്ന് പിടികൂടിയത്.

​റെയിൽവേ പ്ലാറ്റ്‌ഫോമിലെ പാഴ്സൽ കൈകാര്യം ചെയ്യുന്ന ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വലിയ ചാക്കുകളിൽ പലഹാരങ്ങൾക്കിടയിൽ രണ്ട് പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ടുപോയതിന് പിന്നാലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈ ചാക്കുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

​മണപ്പുറത്തെ തിരക്ക് മുതലെടുത്ത് വിതരണത്തിന് എത്തിച്ചതാകാം ഈ ലഹരിമരുന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതികൾക്കായി എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്