തലകറങ്ങി വീണ വിദ്യാർഥിയോട് ക്രൂരത ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ ഇരിട്ടി സെന്റ് ജോസഫ് യുപി സ്കൂളിൽ കുഴഞ്ഞുവീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറി ബാലാവകാശ കമ്മീഷൻ കേസെടുത്തു
ഇരിട്ടി (കണ്ണൂർ): ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കണ്ണൂർ ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂളിൽ നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ കമ്മീഷൻ അംഗം ബി മോഹൻകുമാറാണ് കേസെടുത്തത്.
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തപ്പോൾ അധ്യാപിക ക്രൂരമായി സംസാരിച്ചെന്നായിരുന്നു . ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ മികച്ച ഗ്രൗണ്ടുകൾ ഒരുക്കും മന്ത്രി ഒ.ജെ. ജനീഷ്
സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകും മുഖ്യമന്ത്രി വി. ഡി. സതീശൻ
ഹരിപ്പാട് മിനി സ്പോർട്സ് അക്കാദമി പരിശോധിക്കും സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി
സ്വന്തമായൊരു അടച്ചുറപ്പുള്ള വീട് ഇനി സ്വപ്നമല്ല രണ്ട് കുടുംബങ്ങൾക്ക് പുനർജനിയിലൂടെ തണലൊരുങ്ങുന്നു
പരുമല പെരുന്നാൾ പിറവത്തുനിന്ന് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസ് ആരംഭിച്ചു
ദാസനും കുടുംബത്തിനും സ്നേഹസമ്മാനം വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു 
