കെഎസ്ആർടിസിയെയും ജലഗതാഗത വകുപ്പിനെയും ബന്ധിപ്പിക്കും മന്ത്രി സി.പി. ജോൺ
കെഎസ്ആർടിസിയും ജലഗതാഗത വകുപ്പും തമ്മിൽ ബന്ധിപ്പിച്ച് ബസ്സും ബോട്ടും അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ സമയബന്ധിതമായി യാത്രക്കാരിലേക്ക് എത്തിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. എറണാകുളത്ത് പുതിയ സോളാർ ടൂറിസം ബോട്ട് സർവീസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എസ് ആർ ടി സി യെയും ജലഗതാഗത വകുപ്പിനെയും ബന്ധിപ്പിക്കും: മന്ത്രി സി പി ജോൺ
എറണാകുളം: കെ എസ് ആർ ടി സി യേയും ജലഗതാഗത വകുപ്പിനേയും തമ്മിൽ ബന്ധിപ്പിക്കുമെന്നും ബോട്ടും ബസ്സും അടക്കമുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും സമയബന്ധിതമായി യാത്രക്കാർക്ക് ലഭ്യമാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. സംസ്ഥാന ജല ഗതാഗത വകുപ്പിൻ്റെ ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം എറണാകുളം ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ലക്ഷദ്വീപിലേക്ക് വലിയ യാനങ്ങളോ ചെറിയ കപ്പലുകളോ ഓടിക്കുന്ന കാര്യം പരിഗണനയിലാണ്.
പാർവതി പുത്തനാറിലും കനോലി കനാലിലും സിയാലിന്റെ (CIAL) സഹകരണത്തോടെ ബോട്ട് സർവീസ് പുനരാരംഭിച്ചത് വലിയ വിജയമായി. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്തി അവിടെനിന്ന് ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളെ അയയ്ക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന പ്രത്യേക ടൂറിസം പദ്ധതി കെ.എസ്.ആർ.ടി.സി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം വിജയകരമായി പൂർത്തിയാക്കിയ ശേഷം പുതിയ ടൂറിസം ഡിവിഷൻ ആരംഭിച്ചു. ലീസിനെടുത്ത ബസ്സുകൾ ഉപയോഗിച്ച് ഹൈദരാബാദ് ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ലാഭ നഷ്ടക്കണക്കുകൾ നോക്കാതെ ഒരു ജനക്ഷേമ സേവനമായാണ് ജഗതാഗത വകുപ്പ് പ്രവർത്തിക്കുന്നത്. പ്രതിവർഷം 100 കോടി രൂപ ചെലവ് വരുമ്പോൾ 10 കോടി രൂപ മാത്രമാണ് വരുമാനം. എങ്കിലും ദ്വീപ് നിവാസികളുടെ യാത്ര ചെയ്യാനുള്ള മൗലികാവകാശം മുൻനിർത്തി മിനിമം ചാർജ്ജ് ആറ് രൂപയായി നിലനിർത്തിക്കൊണ്ടാണ് സർവീസ് നടത്തുന്നത്. മെട്രോ, ഓട്ടോറിക്ഷ, ബസ്, ബോട്ട്, വിമാനം എന്നിവ കോർത്തിണക്കിയുള്ള ടൂറിസം വികസനമാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ടൂറിസം ബോട്ട് സർവീസുകൾ ആരംഭിച്ചത്. 30 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്‌ഥിതി സൗഹൃദമായ സൗര 2 എന്ന സോളാർ ബോട്ട് ഉപയോഗിച്ച് രണ്ട് ടൂറിസം സർവീസുകളാണ് ആരംഭിക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും തുടങ്ങി മറൈൻഡ്രൈവ്, വല്ലാർപാടം ദ്വീപ്, ഫോർട്ട്കൊച്ചി ഭാഗങ്ങൾ സന്ദർശിക്കാൻ രാവിലെ പത്തിന് തുടങ്ങുന്ന ഒരു സർ വീസും കായൽ കാഴ്‌ചകളും കടമക്കുടിയിലെ സൂര്യാസ്‌തമയ കാഴ്ചകളും ആസ്വദിക്കാവുന്നതരത്തിൽ ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന വേറൊരു സർവീസുമാണ് ഇപ്പോൾ ആരംഭിക്കു
പരിപാടിയിൽ ടി. ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്ത് ആന്റണി എം എസിന് ടിക്കറ്റ് നൽകി ഹൈബി ഈഡൻ എംപി ആദ്യ ടിക്കറ്റ് വിതരണം നിർവഹിച്ചു. എം.എൽ.എമാരായ ടോണി ചമ്മണി, മുഹമ്മദ് ഷിയാസ് ജില്ലാ കളക്‌ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായി. കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ കെ. വി.പി. കൃഷ്‌ണകുമാർ, ഷൈനി മാത്യു, ഫൗസിയ, ഷീജ നവാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മേരി വിൻസന്റ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സ കെ.എ മണികണ്ഠൻ, ഇടപ്പള്ളി ബ്ലോക്ക് മെമ്പർ ജോസി ഭാവന, കടമക്കുടി ഗ്രാമ പഞ്ചായത്തവൈസ് പ്രസിഡന്റ് ഷൈജ ബിജു, മാറ്റ്പ്രോപ് ടെക്നിക്കൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ദീപക് മോഹൻ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ. വി. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആർടിസിയെയും ജലഗതാഗത വകുപ്പിനെയും ബന്ധിപ്പിക്കും മന്ത്രി സി.പി. ജോൺ
സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങളില്ല എട്ട് എം.ജി.എല്‍.സികള്‍ എല്‍.പി സ്കൂളുകളാക്കി ഉയര്‍ത്തി
സത്യവും മിഥ്യയും ഇടകലരുന്ന ഫാൻ്റസി ത്രില്ലർ ജയസൂര്യയുടെ മായൻ ചിത്രീകരണം പൂർത്തിയായി
വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം പുതിയ ട്രാൻസ്ഫോമർ സ്വിച്ച് ഓൺ ചെയ്ത് മന്ത്രി കെ. മുരളീധരൻ
മെഡിക്കൽ കോളേജിൽ ലാബ് പരിശോധനകൾ തടസപ്പെട്ടിട്ടില്ല വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സൂപ്രണ്ട്
മുസിരിസ് പദ്ധതി അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ