​ബാൻഡ് ഓഫ് ബ്രദേഴ്‌സ് ഡിസംബർ 11ന് തിയേറ്ററുകളിലേക്ക്

ദൃശ്യം ഫെയിം റോഷൻ ബഷീറും രാഹുൽ രാജഗോപാലും പ്രധാന വേഷങ്ങളിലെത്തുന്ന ബിജോയ് പി.ഐ ചിത്രം ബാൻഡ് ഓഫ് ബ്രദേഴ്‌സ് ഡിസംബർ 11ന് തിയേറ്ററുകളിലേക്ക്.

​ബാൻഡ് ഓഫ് ബ്രദേഴ്‌സ് ഡിസംബർ 11ന് തിയേറ്ററുകളിലേക്ക്
റോഷൻ ബഷീറും രാഹുൽ രാജഗോപാലും ഒന്നിക്കുന്ന ത്രില്ലർ 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്' ഡിസംബർ 11ന് തിയേറ്ററുകളിൽ

​ബാൻഡ് ഓഫ് ബ്രദേഴ്‌സ് ഡിസംബർ 11ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ ബഷീറും ആവാസവ്യുഹം താരം രാഹുൽ രാജഗോപാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ബാൻഡ് ഓഫ് ബ്രദേഴ്‌സ്’ ഡിസംബർ 11ന് തിയേറ്ററുകളിലെത്തുന്നു. വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ ബിജോയ് പി.ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡ്രാമ ത്രില്ലർ, ശ്രീപ്രിയാ കംബയിൻസിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തു<em>ന്നത്. സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

​‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രത്തിന് ശേഷം ബിജോയ് ഒരുക്കുന്ന ഈ സിനിമയിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ബിബിൻ ജോസഫും (‘ആക്റ്റർ കോപ്പ്’) ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

​റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവർക്കൊപ്പം വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

​ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സഞ്ജീവ് കൃഷ്ണനാണ് സംഗീതം നൽകിയിരിക്കുന്നത്. എ.ആർ. നന്ദഗോപന്റെ വരികൾക്ക് രാജ്കുമാർ ഭാസ്‌കരൻ ഛായാഗ്രഹണവും രത്‌നരാജ് രാധാകൃഷ്ണൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. അഖിലേഷ് പൊന്നെടുത്തുകുഴി (കലാസംവിധാനം), ബൈജു ശശികല (ചമയം), സുജിത്ത് മട്ടന്നൂർ (വസ്ത്രാലങ്കാരം), അരുൺ രാമവർമ്മ (സൗണ്ട് ഇഫക്ട്സ്), വിനോദ് പി. ശിവറാം (സൗണ്ട് മിക്സിംഗ്), ജോബിൻ ജോസഫ് (വിഎഫ്എക്സ്) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ