എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്റർ വാർഷിക പൊതുയോഗം വ്യാജം ജാഗ്രത നിർദ്ദേശവുമായി ഭാരവാഹികൾ
എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിന്റെ പേരിൽ മാർച്ച് 8 ന് നടക്കുമെന്ന് പ്രചരിക്കുന്ന വാർഷിക പൊതുയോഗം വ്യാജമാണെന്നും ദുരുദ്ദേശപരമാണെന്നും ഭാരവാഹികൾ അറിയിച്ചു.
എയർ ഫോഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം: വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
കൊച്ചി: എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിന്റെ പേരിൽ മാർച്ച് എട്ടിന് (08.03.2026) വാർഷിക പൊതുയോഗം നടക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. നിലവിൽ അസോസിയേഷൻ ഔദ്യോഗികമായി ഒരു യോഗവും നിശ്ചയിച്ചിട്ടില്ലെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ചില വ്യക്തികളോ സംഘടനകളോ നടത്തുന്ന ഇത്തരം നീക്കങ്ങൾ അനധികൃതവും ദുരുദ്ദേശപരവുമാണ്. എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിന്റെ യാതൊരുവിധ അനുമതിയോ അംഗീകാരമോ ഈ യോഗത്തിനില്ല. ഇത്തരം വ്യാജ യോഗങ്ങളിൽ പങ്കെടുത്ത് അംഗങ്ങൾ വഞ്ചിതരാകരുതെന്ന് അസോസിയേഷൻ അറിയിച്ചു.
ഈ യോഗത്തിന്റെ പേരിൽ ഏതെങ്കിലും രീതിയിലുള്ള പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടനടി എറണാകുളം ചാപ്റ്ററിനെ അറിയിക്കണം. അസോസിയേഷന്റെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വൈസ് പ്രസിഡന്റ് ജിജി ഐ.ടി അറിയിച്ചു.

