പ്രമുഖ വ്യവസായി ഡോ. സി.ജെ. റോയിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിഡോ. സി.ജെ. റോയിയെ (56) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

പ്രമുഖ വ്യവസായി ഡോ. സി.ജെ. റോയിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രമുഖ വ്യവസായി ഡോ. സി.ജെ. റോയിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ വ്യവസായി ഡോ. സി.ജെ. റോയിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

​ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയിയെ (56) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബെംഗളൂരു അശോക് നഗറിലെ ഓഫിസിൽ വെച്ച് വൈകുന്നേരം അഞ്ച് മണിയോടെ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മരണസമയത്ത് ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫിസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിവരികയായിരുന്നു. സംഭവസ്ഥലത്ത് അശോക് നഗർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

​കൊച്ചി സ്വദേശിയായ റോയ്, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ചലച്ചിത്ര നിർമ്മാണം തുടങ്ങിയ രംഗങ്ങളിലും സജീവമായിരുന്നു. സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോൺസലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസ്സ് രംഗത്തേക്ക് എത്തിയത്. 2006-ൽ ആരംഭിച്ച കോൺഫിഡന്റ് ഗ്രൂപ്പിനെ കേരളത്തിലും ബെംഗളൂരുവിലും മുൻനിരയിലെത്തിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.

​ഭാര്യ: ലിനി റോയ്. മക്കൾ: രോഹിത്, റിയ.