അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21 ന് അപേക്ഷകൾ സമർപ്പിക്കാൻ ഇനിയും അവസരം
അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21 ന് അപേക്ഷകൾ സമർപ്പിക്കാൻ ഇനിയും അവസരം 2026 ലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (SIR 2026) ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു
അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന്; അപേക്ഷകൾ സമർപ്പിക്കാൻ ഇനിയും അവസരം
തിരുവനന്തപുരം: 2026-ലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (SIR 2026) ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. 2025 ഡിസംബർ 23-ന് കരട് പട്ടിക പ്രസിദ്ധീകരിച്ചത് മുതൽ ജനുവരി 30 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കിയ ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുന്നത്.
പുതിയതായി പേര് ചേർക്കുന്നതിനും (ഫോം 6), പ്രവാസികൾക്ക് വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നതിനും (ഫോം 6എ), തിരുത്തലുകൾക്കും താമസം മാറുന്നതിനും (ഫോം 8), പേര് ഒഴിവാക്കുന്നതിനും (ഫോം 7) ജനുവരി 30 വരെ വോട്ടർമാർക്ക് അവസരം നൽകിയിരുന്നു. ഈ കാലയളവിൽ ലഭിച്ച പരാതികളും അപേക്ഷകളും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
തുടർച്ചയായ പുതുക്കൽ (Continuous Updation)
ജനുവരി 30-ന് ശേഷവും പൊതുജനങ്ങൾക്ക് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. എന്നാൽ ഇത്തരം അപേക്ഷകൾ ഫെബ്രുവരി 21-ലെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. ഇവരെ 'തുടർച്ചയായ പുതുക്കൽ' പ്രക്രിയയുടെ ഭാഗമായി അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ ലഭിക്കുന്ന അർഹമായ അപേക്ഷകൾ കാലക്രമത്തിൽ ക്രമീകരിച്ച് വോട്ടർപട്ടികയുടെ ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

