പെരുമ്പാവൂരിൽ 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി അറസ്റ്റിൽ

പെരുമ്പാവൂരിൽ 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി അറസ്റ്റിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തിവന്ന ഇതരസംസ്ഥാന യുവതിയെ പോലീസ് പിടികൂടി.

പെരുമ്പാവൂരിൽ 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി അറസ്റ്റിൽ
പെരുമ്പാവൂരിൽ 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി അറസ്റ്റിൽ

പെരുമ്പാവൂരിൽ 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി അറസ്റ്റിൽ

​പെരുമ്പാവൂർ: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തിവന്ന ഇതരസംസ്ഥാന യുവതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സഹബ് നഗർ സ്വദേശിനി അരുണ കത്തൂൻ ബിബി (35) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്രം ചെറുവേലിക്കുന്ന് ഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് 2.995 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

​രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതിക്കെതിരെ മുൻപും നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്. ഇൻസ്പെക്ടർ ജിൻസൺ ഡൊമനിക്ക്, എസ്.ഐ മാരായ പി.എം. റാസിഖ്, ജോസി എം ജോൺസൺ, എസ്.സി.പി.ഒ മാരായ ജയന്തി, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.