പറവൂരിൽ 5 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ
പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പുനർജ്ജനി പദ്ധതിയുടെ ശലാസ്ഥാപനം നടന്നു. ജനപ്രതിനിധികളും സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
പുനർജ്ജനി 5 വീടുകളുടെ ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ
പറവൂർ : പറവൂരിന് പുതുജീവൻ പദ്ധതിയിൽപ്പെടുത്തി അഞ്ച് വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചു. കോട്ടുവള്ളി പന്നക്കാട് ചിറ്റേത്ത് സീത രത്നൻ, ചിറ്റാറ്റുകര പൂയപ്പിള്ളി കാട്ടുചാളക്കൽ വേണു, വടക്കേക്കര നാട്ടാറശേരി ചിന്താമണി, വടക്കേക്കര തറയിൽ കവല മുള്ളൻ പറമ്പിൽ സുമിത്ര പ്രതീഷ്, മാല്യങ്കര തയ്യിൽ വീട്ടി ൽ ശാലിനി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് വീടുകൾ നിർമ്മിച്ചുനല്‍കുന്നത്. നാല് വീടുകൾ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പമ്പാവാസൻ നായർ ചെയർമാനായുള്ള സി. എം. എൻ ഫൌണ്ടേഷന്റെ സാമ്പത്തിക സഹക രണത്തോടെയാണ് നിർമ്മിക്കുന്നത്. അഞ്ചാമത്തെ വീടിന്റെ സഹായം നൽകുന്നത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് സി.എം.എന്‍ ട്രസ്റ്റ് മാനേജര്‍ സന്തോഷ് കയറാട്ട്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആര് സൈജന്, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്‍.കെ. സാബു, ജില്ലാ പഞ്ചായത്ത് അംഗം നിത്യ, വി.എച്ച് ജമാല്‍, അനില്‍ ഏലിയാസ്, ഫ്രാന്‍സിസ് വലിയപറമ്പില്‍, എം.എസ്. റെജി, കെ.ആര്. പ്രതാപന്, എം.ഡി. മധുലാല്‍, പി.എം. സുദര്ശനന്, നിത രാജീവ്, ജോര്‍ജ്ജ് തച്ചിലകത്ത് എന്നിവര്‍ പ്രസംഗിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
