​ബോക്സറായി റിങ്ങിലേക്ക്, കൂടെ സംവിധായകന്റെ തൊപ്പിയും കാർത്തികേയയുടെ പാൻ ഇന്ത്യൻ ചിത്രം കം ബാക്ക്

തെലുങ്ക് നടൻ കാർത്തികേയ ഗുമ്മകൊണ്ട ആദ്യമായി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കം ബാക്ക് പ്രഖ്യാപിച്ചു. ബോക്സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഗ്ലിംപ്സും നിർമ്മാണ വിവരങ്ങളും കാണാം.

​ബോക്സറായി റിങ്ങിലേക്ക്, കൂടെ സംവിധായകന്റെ തൊപ്പിയും കാർത്തികേയയുടെ പാൻ ഇന്ത്യൻ ചിത്രം കം ബാക്ക്
സംവിധായകനായി തെലുങ്ക് താരം കാർത്തികേയ; പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'കം ബാക്ക്' പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ കാർത്തികേയ; പാൻ ഇന്ത്യൻ ചിത്രം 'കം ബാക്ക്' പ്രഖ്യാപിച്ചു

ഹൈദരാബാദ്: 'RX 100', 'ഗാങ് ലീഡർ', 'വാലിമൈ' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തെലുങ്ക് യുവതാരം കാർത്തികേയ ഗുമ്മകൊണ്ട സംവിധായകനാകുന്നു. തന്റെ പത്താമത്തെ ചിത്രമായ 'കം ബാക്ക്' (Comeback) എന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രത്തിലൂടെയാണ് കാർത്തികേയ സംവിധാനത്തിലേക്ക് കടക്കുന്നത്. നടന്റെ ജന്മദിനമായ സെപ്റ്റംബർ 21-നാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഗ്ലിംപ്സ് പുറത്തുവിട്ടുകൊണ്ട് അണിയറപ്രവർത്തകർ പ്രഖ്യാപനം നടത്തിയത്.

​ചിത്രത്തിന്റെ രചനയും കാർത്തികേയ തന്നെയാണ് നിർവഹിക്കുന്നത്. 'കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്' എന്ന ബാനറിൽ കാർത്തികേയയുടെ ഭാര്യ ലോഹിത റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. 'RX 100'-ന് ശേഷം കാർത്തികേയയുടേതായി പാൻ ഇന്ത്യൻ തലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കൂടിയാണിത്.

​റിങ്ങിൽ നിന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന ഒരു ബോക്സിങ് താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിനായി വലിയ രീതിയിലുള്ള ശാരീരിക മാറ്റങ്ങളാണ് കാർത്തികേയ വരുത്തിയിരിക്കുന്നത്. 2027-ൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

​വിജയ് ബൾഗാനിൻ സംഗീതവും ജഗദീഷ് ചീകട്ടി ഛായാഗ്രഹണവും നിർവഹിക്കുന്നു. കെ.ആർ. കുമാർ മന്നെ (പ്രൊഡക്ഷൻ ഡിസൈൻ), കല്യാൺ സൂര്യപ്രകാശ് (എഡിറ്റർ), ശിൽപ തങ്കുതുരു (കോസ്റ്റ്യൂം), സൂര്യ അകെല്ല (ക്രിയേറ്റീവ് ഡയറക്ടർ), സുധീർ തെലപ്രോളു (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), റിയൽ സതീഷ്, പൃഥ്വി (ഫൈറ്റ്സ്), ഭാനു (കൊറിയോഗ്രാഫി), പി.ശിവപ്രസാദ്, പുളകം ചിന്നരായ (പി.ആർ.ഒ) എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറപ്രവർത്തകർ.