നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാന വെള്ളിത്തിരക്കാഴ്ച ഓറഞ്ച് മരങ്ങളുടെ വീട് എത്തുന്നു

ഡോ. ബിജു സംവിധാനം ചെയ്ത ഓറഞ്ച് മരങ്ങളുടെ വീട് ഈ മാസം 20 ന് തിയേറ്ററുകളിലെത്തും. നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം.

നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാന വെള്ളിത്തിരക്കാഴ്ച ഓറഞ്ച് മരങ്ങളുടെ വീട് എത്തുന്നു
ഓറഞ്ച് മരങ്ങളുടെ വീട് ഈ മാസം 20-ന് തിയേറ്ററുകളിലേക്ക്
നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാന വെള്ളിത്തിരക്കാഴ്ച ഓറഞ്ച് മരങ്ങളുടെ വീട് എത്തുന്നു
നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാന വെള്ളിത്തിരക്കാഴ്ച ഓറഞ്ച് മരങ്ങളുടെ വീട് എത്തുന്നു
നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാന വെള്ളിത്തിരക്കാഴ്ച ഓറഞ്ച് മരങ്ങളുടെ വീട് എത്തുന്നു
നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാന വെള്ളിത്തിരക്കാഴ്ച ഓറഞ്ച് മരങ്ങളുടെ വീട് എത്തുന്നു

ഓറഞ്ച് മരങ്ങളുടെ വീട് ഈ മാസം 20-ന് തിയേറ്ററുകളിലേക്ക്; നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാനമായി ഒന്നിച്ച ചിത്രം

​കൊച്ചി: ദേശീയ പുരസ്‌കാര ജേതാവും പ്രമുഖ ചലച്ചിത്രകാരനുമായ ഡോ. ബിജു സംവിധാനം ചെയ്ത 'ഓറഞ്ച് മരങ്ങളുടെ വീട്' ഈ മാസം 20-ന് തിയേറ്ററുകളിലെത്തുന്നു. മലയാളത്തിന്റെ അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും പി. ബാലചന്ദ്രനും ഒന്നിച്ച് വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധ നേടുകയും ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ശേഷമാണ് ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുന്നത്.

​ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ (നെടുമുടി വേണു) എന്ന വയോധികന്റെയും കൊച്ചുമകൻ സ്റ്റീവിന്റെയും (ഗോവർദ്ധനൻ) വൈകാരികമായ യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ ഡേവിസിന്റെ (പ്രകാശ് ബാരെ) നിർബന്ധത്തിന് വഴങ്ങി നഗരത്തിലെ ഫ്ലാറ്റിലേക്ക് മാറേണ്ടി വരുന്ന സാമുവലിന് അവിടെ ജീവിതം വീർപ്പുമുട്ടലായി മാറുന്നു. തുടർന്ന് ഒരപകടത്തെത്തുടർന്ന് ആശുപത്രിയിലാകുന്ന സാമുവൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൊച്ചുമകനൊപ്പം അവിടുന്ന് അപ്രത്യക്ഷനാകുന്നു.

​തന്റെ പഴയ ചങ്ങാതിമാരെയും (പി. ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ) ഓറഞ്ച് തോട്ടങ്ങളുടെ ഓർമ്മകളെയും തേടി സാമുവലും കൊച്ചുമകനും നടത്തുന്ന യാത്രയും, മറുവശത്ത് കാണാതായ അച്ഛനെയും മകനെയും തിരഞ്ഞിറങ്ങുന്ന ഡേവിസിന്റെയും സുഹൃത്ത് മാത്യൂസിന്റെയും (ദീപൻ ശിവരാമൻ) ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

​നഷ്ടപ്പെടുന്ന വേരുകളും തലമുറകൾ തമ്മിലുള്ള സംഘർഷവും പ്രകൃതിയുമായുള്ള ആത്മബന്ധവുമാണ് ഈ റോഡ് മൂവിയിലൂടെ ആവിഷ്കരിക്കുന്നതെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. പ്രായമാകുന്ന മനുഷ്യരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന പ്രധാന ചോദ്യമാണ് ചിത്രം ഉയർത്തുന്നത്. നാടകവേദിയിലെ നിരവധിയായ പ്രതിഭകൾ അണിനിരന്ന ചിത്രത്തിൽ നെടുമുടി വേണുവിന്റെയും പി. ബാലചന്ദ്രന്റെയും മികവുറ്റ പ്രകടനം ബിഗ് സ്ക്രീനിൽ കാണാനുള്ള അസുലഭ അവസരം കൂടിയാണിത്.

​മൂവി നൊമാഡ്‌സ്, സിലിക്കൺ മീഡിയ എന്നിവയുടെ ബാനറിൽ ഇൻവിസ് മൾട്ടിമീഡിയ, വിസ്റ്റ വിഎഫ്എക്‌സ്, സിംഗപ്പൂർ കൈരളി ഫിലിം ഫോറം എന്നിവയുടെ സഹകരണത്തോടെ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താനാണ് സഹനിർമ്മാതാവ്.

​ഛായാഗ്രഹണം: യദു രാധാകൃഷ്ണൻ, എഡിറ്റിംഗ്: ഡേവിസ് മാനുവൽ, കലാസംവിധാനം: അജയൻ വി. കാട്ടുങ്കൽ, സംഗീതം: സന്തോഷ് ചന്ദ്രൻ,