മോക്ക് ഡ്രിൽ
മോക്ക് ഡ്രിൽ തയ്യാറെടുപ്പുകൾ വിലയിരുത്തി ജില്ലാ കളക്ടർ ജനുവരി 12, 13 തീയതികളിൽ കൊച്ചി വിമാനത്താവളത്തിൽ പരിശീലനം
മോക്ക് ഡ്രിൽ: തയ്യാറെടുപ്പുകൾ വിലയിരുത്തി ജില്ലാ കളക്ടർ; ജനുവരി 12, 13 തീയതികളിൽ കൊച്ചി വിമാനത്താവളത്തിൽ പരിശീലനം
കൊച്ചി: ദുരന്തമുഖങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനവും പ്രതികരണ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനുവരി 12, 13 തീയതികളിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു. ഇതിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ ചേർന്നു.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ കൃത്യമായ ടീം വർക്കും കാര്യക്ഷമമായ നേതൃത്വവും അത്യാവശ്യമാണെന്ന് കളക്ടർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (NDMA) നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ മോക്ക് ഡ്രിൽ നടക്കുന്നത്. ഇതിൽ വിവിധ സർക്കാർ വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.
അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.എം ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
